കോളേജ് പയ്യനാകാനൊരുങ്ങി സൂര്യ; ഒപ്പം ദുൽഖറും നസ്രിയയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കോളേജ് പയ്യനാകാനൊരുങ്ങി സൂര്യ; ഒപ്പം ദുൽഖറും നസ്രിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

സൂരരൈ പോട്ര് എന്ന കന്നി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായികയാണ് സുധാ കൊങ്ങര. സൂര്യയെ നായകനാക്കി അണിയിച്ചൊരുക്കിയ സിനിമ ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിലും വൻ വിജയമായിരുന്നു. സൂര്യയ്‌ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു സൂരരൈ പോട്ര്. സിനിമയുടെ വിജയത്തിന് പിന്നാലെ സുധാ കൊങ്ങരയും സൂര്യയും ഒന്നിക്കുന്ന അടുത്ത ചിത്രവും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ അപ്‌ഡേറ്റും ആരാധകർക്ക് വലിയ ആവേശമായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിൽ സൂര്യ കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലായിരിക്കും എത്തുക എന്നാണ് റിപ്പോർട്ട്. ഇതിനായി സൂര്യ വമ്പൻ മേക്കോവറുകൾ നടത്തുന്നതായും വാർത്തകളുണ്ട്. ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലായിരിക്കും സൂര്യ എത്തുകയെന്നാണ് വിവരം. എന്നാൽ കോളേജ് വിദ്യാർത്ഥിയായി മുഴു നീള വേഷമാണോ ചെയ്യുന്നത് എന്നതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല.

സില്ലനൊരു കാതൽ എന്ന ചിത്രത്തിലെ സൂര്യയുടെ കോളേജ് പയ്യനായുള്ള വേഷം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീണ്ടും കോളേജ് പയ്യനായി എത്തുന്നു എന്ന വാർത്ത ആരാധകർ വളരെ അധികം ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റെടുത്തിരിക്കുന്ന ചില ചിത്രങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ സൂര്യ- സുധാ കൊങ്ങര ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

സൂരരൈ പോട്ര് ഒരു ബയോപിക്ക് സിനിമയായിരുന്നു. എന്നാൽ പുതിയ ചിത്രം ബയോപിക് ആയിരിക്കില്ലെന്ന് സുധാ കൊങ്ങര തന്നെ പറഞ്ഞിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷത്തിൽ എത്തും. നസ്രിയയായിരിക്കും സിനിമയിലെ നായിക. ചിത്രത്തിനായുള്ള മുന്നൊരുക്കങ്ങളിലാണ് നസ്രിയ എന്ന് തമിഴ് മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല.

Tags: SuryaSudha KongaraSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies