കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അഞ്ച് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. കൊടുവള്ളി വാവാടിന് സമീപത്തുള്ള സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്തു വെച്ചായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്ത്രീകൾക്ക് നേരെ കാർ ഇടിച്ചു കയറുകയായിരുന്നു. വാവാട് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മറ്റി.