ഭൂമിയുടെ ഉൾക്കാമ്പ് കടുകട്ടിയല്ല; പിന്നെയോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ഭൂമിയുടെ ഉൾക്കാമ്പ് കടുകട്ടിയല്ല; പിന്നെയോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 07:59 pm IST
FacebookTwitterWhatsAppTelegram

കാലാകാലങ്ങളായി ഭൂമിയെ കുറിച്ച് ധരിച്ച് വെച്ചിരുന്ന കാര്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. കട്ടിയായ ഖരാവസ്ഥയിലാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഇന്നർ കോർ വെണ്ണ പോലെ മൃദുലമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഭൗമ ഉപരിതലത്തിൽ നിന്ന് 2,900 കിലോമീറ്റർ താഴെയാണ് ഉൾക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ദ്രവീകൃതമായ പുറംഭാഗവും ഖരാവസ്ഥയിലുള്ള ഉൾഭാഗവും ചേരുന്നതിനെയാണ് കോർ എന്ന് വിളിക്കുന്നത്.

ടെക്‌സസ് സർവകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇന്നർ കോർ വെണ്ണ പോലെ മൃദുലമാണെന്ന പഠനം പുറത്തുവന്നിരിക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിലെ സവിശേഷതകൾ വിലയിരുത്തി വെർച്വൽ പഠനമാണ് ശാസ്ത്രജ്ഞർ നടത്തിയത്. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ പ്രവചനാതീത സ്വഭാവം ഇതു മൂലമാണുണ്ടായതെന്നും പഠനം പറയുന്നു.

ഭൂമിയുടെ ഉൾക്കാമ്പിനെക്കുറിച്ച് കൗതുകകരമായ പഠനങ്ങൾ സമീപകാലത്ത് പുറത്തുവന്നിരുന്നു. ഒരു പഠനത്തിൽ ഉൾക്കാമ്പിനെ പുതപ്പുപോലെ ആവരണം ചെയ്യുന്ന ഘടനയുണ്ടെന്ന് കണ്ടെത്തി. ആ ഘടനയ്‌ക്ക് ചില ഭാഗത്ത് എവറസ്റ്റിന്റെ അഞ്ച് മടങ്ങ് പൊക്കമുള്ള പർവതങ്ങളുമുണ്ട്. യുഎസിലെ അലബാമ സർവകലാശാലയിലെ ജിയോളജി ഗവേഷകയായ സമന്ത ഹാൻസനും സംഘവുമായിരുന്നു പഠനത്തിന് പിന്നിൽ. അന്റാർട്ടിക്കയിൽ 15 ഇടങ്ങളിലായി സീസ്മിക് തരംഗങ്ങൾ വിലയിരുത്തിയാണ് സംഘം പഠനം നടത്തിയത്.

ഉൾക്കാമ്പിനെ തുരുമ്പ് ബാധിക്കുന്നെന്നും ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. ഇരുമ്പ്-നിക്കൽ ലോഹസംയുക്തമായ ഇവിടെ ഇത്തരമൊരു കണ്ടെത്തൽ ആദ്യമാണ്. വെള്ളമോ, ഈർപ്പമുള്ള വായുവോ ആയി സമ്പർക്കം വരുമ്പോഴാണ് ഇരുമ്പിൽ തുരുമ്പ് ഉടലെടുക്കുന്നത്. ഇരുമ്പും ഹൈഡ്രോക്‌സൈൽ അടങ്ങിയ ഒരു ധാതുവുമായി അതീവ മർദത്തിൽ സമ്പർക്കം ഉടലെടുക്കുമ്പോഴും തുരുമ്പിക്കൽ പ്രക്രിയ സംഭവിക്കാം എന്നാണു ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ തെളിയിച്ചത്. സമാന സാഹചര്യമാണ് ഭൂമിയുടെ ഉൾക്കാമ്പും രണ്ടാമത്തെ കാമ്പായ മാന്റിലുമായുള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

Tags: scientistsEarth's Solid Inner Core
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies