ഫുട്‌ബോൾ മത്സരത്തിനിടെ ഭീകരാക്രമണം; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം, ബെൽജിയം - സ്വീഡൻ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫുട്‌ബോൾ മത്സരത്തിനിടെ ഭീകരാക്രമണം; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം, ബെൽജിയം – സ്വീഡൻ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ബെൽജിയം – സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ തിങ്കളാഴ്ച രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിയേറ്റ് കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മത്സരം പാതിസമയം പിന്നിട്ടപ്പോഴാണ് നിർത്തി വയ്‌ക്കാൻ തീരുമാനിച്ചത്.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സ്വീഡിഷ് ആരാധകരാണ്. മത്സരം കാണാനെത്തിയ ആരാധകരാണെന്നാണ് കരുതപ്പെടുന്നത്. സംഭവം നടന്നതിന് പിന്നാലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല, മത്സരം കാണാനെത്തിയവരെ സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിൽ പിടിച്ചിരുത്തുകയും ചെയ്തു.

ആദ്യപകുതിയ്‌ക്ക് ശേഷം മൈതാനത്തേക്ക് താരങ്ങൾ എത്തിയിരുന്നില്ല. പിന്നീട് മത്സരം ഉപേക്ഷിച്ചെന്നും സ്റ്റേഡിയത്തിൽ ആരാധകർ തുടരണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. വേദിയിൽ തുടരാൻ ബെൽജിയം പോലീസ് പറഞ്ഞതായി സ്വീഡൻ ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കി. ആക്രമണ വിവരം അറിഞ്ഞ സ്വീഡിഷ് താരങ്ങൾ കളി തുടരാൻ തയ്യാറായില്ലെന്ന് ബെൽജിയം മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ ബെൽജിയം ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.

 

Tags: Terrorist AttackbelgiumswedenEURO CUP
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies