ചെന്നൈ: നിലവിലെ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച കരുത്തുമായി എത്തുന്ന അഫ്ഗാന് ഇന്ന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുമോ. ടോസ് നേടിയ അഫ്ഗാന് കീവികളെ ബാറ്റിംഗിനയച്ചു. തുടര്‍ച്ചയായ നാലം ജയം ലക്ഷ്യമിടുന്ന ന്യൂസിലന്‍ഡിനെ ആശങ്കപ്പെടുത്തുന്നത് പരിക്കുകളാണ്. കെയിന്‍ വില്യംസണ് കൈക്ക് പൊട്ടലേറ്റതിനാല്‍ ഇന്ന് കളിക്കില്ല.
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെ അഫ്ഗാന് ഇറങ്ങുമ്പോള്‍ കിവീസ് ടീമില്‍ വില്യംസണ് പകരം വില്‍ യങ് തിരിച്ചെത്തി. 14 ഓവറില്‍ 69 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് കീവികള്‍.20 റണ്‍സെടുത്ത കോണ്‍വേയുടെ വിക്കറ്റാണ് നഷ്ടമായത്. 36 റണ്‍സോടെ യംങും 13 റണ്‍സുമായി രചിനുമാണ് ക്രീസില്‍.സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ കരുതലോടെയാണ് അഫ്ഗാനിസ്താന്റെ സ്പിന്‍ ത്രയത്തെ ന്യൂസിലന്‍ഡ് നേരിടുന്നത്.
റാഷിദ് ഖാന്, മുഹമ്മദ് നബി, മുജീബ് റഹ്മാന് എന്നിവരുള്‍പ്പെടുന്ന സ്പിന്‍നിര കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വട്ടം കറക്കിയിരുന്നു. ബാറ്റിങ്ങില്‍ റഹ്മത്തുള്ള ഗുര്‍ബാസ്, നായകന് ഹഷ്മത്തുള്ള ഷാഹിദി, ഇബ്രാഹിം സദ്രാന് എന്നിവരും ഫോമിലാണ്. മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന കീവിസ് സ്പിന്‍ നിരയും കരുത്തരാണ്.