ജനപ്രിയ സീരീസുകളുടെ ഗെയിമുകളുമായി നെറ്റ്ഫ്ലിക്സ് ആരാധകർക്കിടയിലേക്ക്. സ്ട്രേജർ തിംഗ്സ്, ലവ് ഈസ് ബ്ലൈൻഡ്, എന്നിവയുൾപ്പെടെ 80ൽ അധികം ഗെയിമുകൾ ആണ് നിലവിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുള്ളത്. ഏകദേശം 238 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ലിക്സിനുള്ളത്. ഇതിൽ വളരെ കുറഞ്ഞ നിരക്കിൽ ആളുകൾ മാത്രമെ ഗെയിമുകൾ കളിക്കുകയും ഡൗൺലോഡ് ചെയുകയും ചെയുന്നുള്ളു.
ഗെയിമുകളിൽ നിന്നും വരുമാനമൊന്നും പ്ലാറ്റ്ഫോമിന് ലഭിക്കുന്നില്ല. അതിനാൽ സീരീസുകൾക്ക് കൂടുതൽ പ്രേഷക പിന്തുണ നേടുന്നതിനായാണ് ഗെയിമുകൾ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ആളുകൾക്ക് ഏറ്റവും പ്രിയങ്കരമായ സീരീസുകളാണ് സ്ക്വിഡ് ഗെയിം, വെനെസ്ഡേ തുടങ്ങിയവ. ഈ ഷോകളെ അടിസ്ഥാനമാക്കിയും ഗെയിമുകൾ ഉടനെത്തുമെന്നാണ് നെറ്റ്ഫ്ലിക്സ് നൽകുന്ന സൂചന. സബ്സ്ക്രിപ്ഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനൊപ്പമാണ് പുതിയ ഗെയിമുകളുമായി നെറ്റ്ഫ്ലിക്സ് എത്തുന്നത്.