ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ ടീസർ പുറത്തിറങ്ങി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജ്ജും ഒന്നിക്കുന്ന ചിത്രമാണിത്. പൊറിഞ്ചു മറിയം ജോസിലെ പ്രധാന കഥാപാത്രങ്ങളായ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഗംഭീര ആക്ഷൻ സീനുകളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെതന്നെ കുടുംബപ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന ചിത്രം തന്നെയാണ് ഇതും. ആന്റണിയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആക്ഷൻ ഗെറ്റപ്പിലാണ് ജോജുവും കല്യാണിയും ടീസറിലുള്ളത്. പത്മരാജ് രതീഷ്, അപ്പാനി ശരത്, ജിനു ജോസഫ്, ജിജു ജോൺ, രാജേഷ് ശർമ എന്നിവരും താരനിരയിലുണ്ട്.
ഇരട്ട എന്ന സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി. ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ദീപക് പരമേശ്വരന്, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ – അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്.