തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശ്രീലങ്കയിൽ നിന്ന് കൊണ്ടുവന്ന ആറ് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ സ്ത്രീകളടക്കം 13 ശ്രീലങ്കൻ പൗരന്മാർ ഉൾപ്പെടെ 14 പേർ പിടിയിലായി.
ഡിആർഐയും എയർപോർട്ട് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
13 ശ്രീലങ്കൻ പൗരന്മാരിൽ 10 പേർ സ്ത്രീകളാണ്. പിടിയിലായതിൽ ഒരാൾ ഇന്ത്യൻ പൗരനാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.