ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; 257 റണ്‍സ് വിജയലക്ഷ്യം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; 257 റണ്‍സ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 06:13 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: മദ്ധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ കൂറ്റന്‍ സ്‌കോര്‍ നേടാമെന്ന ബംഗ്ലാദേശ് മോഹം ഇല്ലാതായി. 257 എന്ന ഭേദപ്പെട്ട വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ ഉയര്‍ത്തിയത്. ഹാര്‍ദിക്ക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായിട്ടും ബൗളിംഗ് നിയന്ത്രണം കൈവിടാതിരുന്ന ഇന്ത്യ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കിയത്. ജസ്പ്രീത് ബുമ്ര, ജഡേജ,സിറാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. 93 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 51 റണ്‍സിന് തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 66 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 38 റണ്‍സെടുത്ത മുഷ്ഫീഖര്‍ റഹീം 46 റണ്‍സെടുത്ത മുഹമ്മദുള്ളയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ആദ്യ വിക്കറ്റിന് പിന്നാലെ പതറിയ ബംഗ്ലാദേശിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കി. ലിറ്റണ്‍ ദാസിനെ ജഡേജ ഗില്ലിന്റെ കൈയിലെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി.

പിന്നീട് തൗഹിദ് ഹൃദോയ് (16) മുഷ്ഫിഖര്‍ റഹീം (38) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ കൂട്ടുക്കെട്ട് പൊളിച്ചു. മുഷ്ഫിഖറിനെ ബുമ്ര പോയിന്റില്‍ ജഡേജയുടെ കൈയിലെത്തിച്ചു. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മഹ്‌മുദുള്ള ടീമിനെ 240 കടത്തി. 36 പന്തുകള്‍ നേരിട്ട മഹ്‌മുദുള്ള മൂന്ന് വീതം സിക്സും ഫോറും നേടി. ബുമ്രയുടെ ഉഗ്രന്‍ .യോര്‍ക്കറില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മുസ്തഫിസുര്‍ റഹ്‌മാന്‍ (1), ഷൊറിഫുള്‍ ഇസ്ലാം (7) പുറത്താവാതെ നിന്നു.

 

Tags: bangladeshIndiaWC2023
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

Latest News

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies