തീവെട്ടി കൊള്ള; ചാവക്കാട് ബീച്ചിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് എടുക്കുന്നതിന് 2,500 രൂപ; വിമർശനം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവെട്ടി കൊള്ള; ചാവക്കാട് ബീച്ചിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് എടുക്കുന്നതിന് 2,500 രൂപ; വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 12:27 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ചാവക്കാട് ബീച്ചിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഘത്തിന് 2,500 രൂപയുടെ രസീത് നൽകി ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് (ഡി.എം.സി). ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബീച്ചിൽ ചിത്രങ്ങൾ പകർത്തുന്നതിനുള്ള തുകയായിട്ടാണ് പണം ഈടാക്കുന്നതെന്ന് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയിലുള്ളയാൾ പറഞ്ഞു. ബീച്ചിൽ ഫോട്ടോ എടുക്കുന്നതിന് ഇത്രയും പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികളും ബീച്ചിലെത്തിയവരും ഫോട്ടോ ഷൂട്ട് സംഘത്തെ പിന്തുണച്ചെത്തി. ഇതിന് മുൻപും ഇവിടെ ഫോട്ടോ ഷൂട്ടിനായി എത്തിയിട്ടുണ്ടെന്നും അന്ന് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ക്യാമറമാൻ പറഞ്ഞു. ഇതോടെ തർക്കം രൂക്ഷമാവുകയും ചെയ്തു. ഒടുവിൽ പണം നൽകാതെ സേവ് ദ ഡേറ്റിനെത്തിയ സംഘം മടങ്ങുകയും ചെയ്തു.

എന്നാൽ ബീച്ചിലെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയതുകൊണ്ടാണ് പണം ആവശ്യപ്പെട്ടതെന്നാണ് ഡി.എം.സി. അധികൃതരുടെ വാദം. നിലവിൽ ചാവക്കാട് ബീച്ചിൽ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് 2,500 രൂപ ഫീസ് ഡി.ടി.പി.സി നിശ്ചയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഈ നിർദ്ദേശമനുസരിച്ചാണ് പണം പിരിച്ചതെന്നും ഡി.എം.സി പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു. ചാവക്കാട് മാത്രമല്ല തളിക്കുളത്തെ സ്‌നേഹതീരം ബീച്ചിലും ഇതേ തുക തന്നെയാണ് ഈടാക്കുന്നതെന്നും ഡി.എം.സി പറയുന്നു.

Tags: CHAVAKKADSAVE THE DATE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies