ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 22 മുതൽ ഒക്ടോബർ 28 വരെയുള്ള (1199 തുലാം 5 - തുലാം 11) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 22 മുതൽ ഒക്ടോബർ 28 വരെയുള്ള (1199 തുലാം 5 – തുലാം 11) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 10:55 am IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അപഗ്രന്ധിച്ചു യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. സർക്കാർ സ്ഥാപനത്തിലൊ പ്രൈവറ്റ് സ്ഥാപനത്തിലോ ജോലിക്ക് അപേക്ഷിച്ചിരുന്നവർക്കു നിയമനാനുമതി ലഭിക്കും. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടും. സ്ത്രീമൂലം മാനഹാനി, ധനനഷ്ട൦ എന്നിവയ്‌ക്ക്‌ സാധ്യത ഉണ്ട്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
തൊഴിൽ ഇടങ്ങളിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സഹപ്രവർത്തകരുമായി ഉല്ലാസ യാത്ര പോകാൻ അവസരം വന്നുചേരും. അന്യ ജനങ്ങളെ സഹായിക്കുമെങ്കിലും തിരിച്ചു ദോഷാനുഭവങ്ങൾ ഉണ്ടാവും. ആർക്കും പണം കടമായി കൊടുക്കരുത്. ദാമ്പത്യ ഐക്യം ഉണ്ടാവും. മേലധികാരിയുടെ പ്രീതി ലഭിക്കും. ഉദര സംബന്ധമായി പ്രശ്നങ്ങൾ വരും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
തൊഴിൽ ലാഭം, ധന നേട്ടം, കീർത്തി എന്നിവ പ്രതീക്ഷിക്കാം. അതിർത്തി തർക്കങ്ങൾ കേസുവഴക്കുകളിൽ കലാശിക്കും. കുടുംബാംഗങ്ങളുമായും അയൽക്കാരുമായി കലഹത്തിന് സാധ്യത ഉണ്ട്. ശാരീരികമായും മാനസീകവുമായി പ്രശ്നങ്ങൾ രൂക്ഷമാകും. ശരീരത്തിലെ നീർദോഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ബാങ്ക് ലോണോ മറ്റു കടബാധ്യതകളോ ഉള്ളവർ വളരെ അധികം ശ്രദ്ധിക്കേണ്ട വാരം ആണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ജപ്തി നടപടികൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവും. പ്രേമകാര്യങ്ങളിൽ തീരുമാനമാകും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത ഉണ്ട്. കലാകാരൻമാർക്കു പേരും പ്രശസ്‌തിയും ഉണ്ടാവും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ബിസിനെസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും. കുടുംബ സൗഖ്യ൦, ധനനേട്ടം, തൊഴിൽ വിജയം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവുക, കീർത്തി, ശത്രുഹാനി എന്നിവ പ്രതീക്ഷിക്കാം. വാരാന്ത്യം ചില രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
സ്വത്തു സംബന്ധമായി ഉള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. വാത സംബന്ധമായും ഉദര സംബന്ധമായും അസുഖ൦ ഉള്ളവർ യഥാസമയം രോഗചികിത്സ നടത്തേണ്ടതാണ്. ജോലിമാറ്റം ആഗ്രഹിക്കുന്നവർക്കു അര്ഹമായ ജോലി കിട്ടും. ബിസിനെസ്സ് ചെയ്യുന്നവർക്ക് അപ്രതീഷിത ധനലാഭം പ്രതീക്ഷിക്കാം

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖ൦ ആദ്യ 3/4 ഭാഗം)
കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉടലെടുക്കും. സഞ്ചാര ശീലം കൂടും. അന്യദേശവാസം ജോലി എന്നിവയും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാവാത്ത അവസ്ഥ സംജാതമാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിക്കണം. വാരാന്ത്യം തൊഴിൽ ലാഭം, സാമ്പത്തീക ഉന്നതി, രോഗശാന്തി, ശത്രുഹാനി എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
മനഃശാന്തി കുറയും. എല്ലാവരോടും അനാവശ്യമായി വാശിയും വൈരാഗ്യവും കാണിക്കും. ദുഃസ്വപ്നങ്ങൾ കാണുക, ഞെട്ടി എഴുന്നേൽക്കുക, ഭക്ഷണ സുഖക്കുറവ്, തൊഴിൽ പരാജയം എന്നിവ അനുഭവപ്പെടും. പല വിധത്തിലുള്ള അസുഖ൦ ഉള്ളവർ വളരെ അധികം സൂക്ഷിക്കണം. സഹോദര സ്ഥാനത് ഉള്ളവരിൽ നിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
തൊഴിൽ ക്ലേശങ്ങൾ ഉണ്ടാവും. സഹപ്രവർത്തകരുമായി അനാവശ്യമായി കാര്യങ്ങളിൽ വാക്കു തർക്കം ഉണ്ടാവും. ഭാര്യയുമായും സന്താനങ്ങളുമായി കലഹത്തിന് സാധ്യത ഉണ്ട്. മാനസീകമായി വളരെ അധികം ധൈര്യം അനുഭവപ്പെടും. അമ്മയ്‌ക്കോ ബന്ധു ജനങ്ങൾക്കോ അസുഖ൦ മൂർച്ഛിക്കാൻ സാധ്യത ഉണ്ട്. ശത്രുഹാനി, വ്യവഹാര വിജയം എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
വളരെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന രോഗങ്ങൾക്കു കുറവ് അനുഭവപ്പെടും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കലാകാരന്മാർക്ക് അവാർഡുകളും സമ്മാനങ്ങളും ലഭിക്കും. ബിസിനെസ്സുകാർക്ക് നഷ്ടങ്ങൾ സംഭവിക്കും. ശയന സുഖം, ധന ലാഭം, എന്നിവ പ്രതീക്ഷികാം. തൊഴിൽ ഇടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും പരിഹരിക്കപ്പെടും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അന്യസ്ത്രീ ബന്ധം വഴി മാനഹാനി, ധനനഷ്ട്ടം എന്നിവ സംഭവിക്കും. രോഗാദി ദുരിതങ്ങൾ വർദ്ധിക്കും. വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾക്കു നീക്കുപോക്ക് ഉണ്ടാവും . ആടയാഭരണ ലബ്‌ധി, സാമ്പത്തീക ലാഭം എന്നിവ പ്രതീക്ഷിക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
മേലധികാരിയിൽ നിന്നും പ്രീതിയും പ്രശംസാപത്രവും ലഭിക്കും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. നല്ല പേര് കേൾകുവാനും നല്ലപ്രവർത്തി ചെയ്യുവാനും അവസരം ഉണ്ടാവും. ഭക്ഷണ സുഖം , സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാവും. കുടുബാംഗങ്ങൾ ഒരുമിച്ച് ഒത്തുകൂടുവാനും പുണ്യ തീർത്ഥ സ്ഥലങ്ങളിൽ പോകുവാനും അവസരം ഉണ്ടാവും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies