കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ എംഡിയായി അശോക് വസ്വാനി; ഉടൻ ചുമതലയേൽക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ എംഡിയായി അശോക് വസ്വാനി; ഉടൻ ചുമതലയേൽക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 09:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും അശോക് വസ്വാനിയെ നിയമിക്കും. മുൻ എംഡിയും സിഇഒയുമായിരുന്ന ഉദയ് കൊട്ടക് രാജിവെച്ചതോടെയാണ് പുതിയ പ്രഖ്യാപനം.

‘അശോക് വസ്വാനിയെ ബാങ്കിന്റെ അടുത്ത എംഡി, സിഇഒ ആയി നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. ചുമതലയേറ്റ തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് ഇതിന്റെ കാലാവധി. 2024 ജനുവരി 1 ന് മുൻപ് തന്നെ അദ്ദേഹം ചുമതലയേൽക്കും,’ കൊട്ടക് ബാങ്ക് അറിയിച്ചു. 2021 മുതൽ പ്രാബല്യത്തിൽ വരുന്ന ആർബിഐ നിയമങ്ങൾ ഇപ്പോൾ ബാങ്ക് സിഇഒമാരുടെ പരമാവധി കാലാവധി 15 വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കൊട്ടക് മഹീന്ദ്ര ബാങ്കിനെ നയിക്കാനുള്ള ഉത്തരവാദിത്തം നൽകിയതിന് ബോർഡിന് നന്ദി പറഞ്ഞ വസ്വാനി, ഒരു ‘ലോകോത്തര സ്ഥാപനം’ കെട്ടിപ്പടുത്ത ഉദയ് കൊട്ടക്കിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ‘ആവേശവും ബഹുമാനവും’ ഉണ്ടെന്നും ഞങ്ങളുടെപ്രഗത്ഭരായ ടീമിനൊപ്പം ബാങ്കിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ട് പോവുകയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നാകാനുള്ള ഇന്ത്യയുടെ യാത്രയിൽ കൊട്ടക്മഹീന്ദ്രാ ബാങ്ക് നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീണ്ട വർഷങ്ങളുടെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് അശോക് വസ്വാനി. 2016 മുതൽ 2019 വരെ ബ്രിട്ടീഷ് ബാങ്ക് ബാർക്ലേസിന്റെ സിഇഒ ആയിരുന്നു അദ്ദേഹം പിന്നീട് 2019-2021 കാലയളവിൽ അവരുടെ തന്നെ ആഗോള ഉപഭോക്തൃ, പേയ്മെന്റ് ബിസിനസുകളുടെ സിഇഒ ആയി. ഇന്ത്യയിൽ ജനിച്ച വസ്വാനി മുംബൈയിലെ സിഡെൻഹാം കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ കൊമേഴ്സ് ബിരുദവും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. അതോടൊപ്പം തന്നെ അദ്ദേഹം സിഎയും സിഎസും ചെയ്തിട്ടുണ്ട്.

ഈ വർഷം സെപ്തംബർ 2 നാണ് ഉദയ് കൊട്ടക് രാജി പ്രഖ്യാപനം നടത്തിയത്. ഡിസംബറിൽ വിരമിക്കാൻ ഇരിക്കെ അദ്ദേഹത്തിന്റെ പെട്ടെന്നുളള തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ജോയിന്റ് എംഡി ദീപക് ഗുപ്ത ഡിസംബർ വരെ എംഡിയും സിഇഒയും ആയി ചുമതലയേൽക്കുമെന്നാണ് ഉദയ് സ്ഥാനമൊഴിയുന്ന സമയത്ത് പറഞ്ഞിരുന്നത്. ബാങ്കിന്റെ ബോർഡിലെ മുഴുവൻ സമയ ഡയറക്ടർമാരായ കെവിഎസ് മണിയനും ശാന്തി ഏകാംബരവുമാണ് കൊട്ടക്കിന്റെ പിൻഗാമിയാകാൻ സാധ്യതയുണ്ടായിരുന്നവർ. എന്നാൽ ഇപ്പോൾ ബാങ്ക് മനേജ്‌മെന്റിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതിനുപകരം, ആഗോള ബാങ്കിംഗ് അനുഭവമുള്ള ഒരാളെ നിയമിക്കാനാണ് കൊട്ടക് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

Tags: Kotak Mahindra Bank
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies