ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു..; ഭീകരവാദത്തിന്റെ ഒരു കണിക പോലും ജമ്മു കശ്മീരിൽ ബാക്കി വെയ്ക്കില്ല: ഡിജിപി ദിൽബാഗ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു..; ഭീകരവാദത്തിന്റെ ഒരു കണിക പോലും ജമ്മു കശ്മീരിൽ ബാക്കി വെയ്‌ക്കില്ല: ഡിജിപി ദിൽബാഗ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 11:18 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ഭീകരവാദത്തെ നേരിടുന്നതിനിടെ ജമ്മു കശ്മീരിൽ 1,605 പോലീസ് ഉദ്യോഗസ്ഥർ ജീവൻ ത്യജിച്ചതായി ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ദിൽബാഗ് സിംഗ്. അവരുടെ ത്യാഗങ്ങൾക്ക് ഫലമുണ്ടായി എന്നും ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ തങ്ങൾ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുടെ ഒരു കണിക പോലും ബാക്കി വെയ്‌ക്കില്ല. ജമ്മു കശ്മീരിലെ യുവാക്കൾ ശത്രുക്കളുടെ തന്ത്രങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

‘ജമ്മു കശ്മീരിൽ യുവാക്കളെ തീവ്രവാദികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 110 യുവാക്കളാണ് തീവ്രവാദികളായി റിക്രൂട്ട് ചെയ്തതെങ്കിൽ, ഈ വർഷം ഇതുവരെ 10 പേർ മാത്രമാണ് ചേർന്നത്. ആ 10 പേരിൽ ആറും കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള നാലുപേരോടും ആയുധം താഴെയിടാനാണ് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവരുടെ തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല. അവരുടെ ജീവനെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനം പുനസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’.

‘അതിർത്തിയിലും നിയന്ത്രണരേഖയിലും (എൽഒസി) നുഴഞ്ഞുകയറ്റം നിയന്ത്രിക്കാൻ സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലടക്കം ഭീകരരുടെ ഒളിത്താവളങ്ങൾ വലിയ തോതിൽ തകർക്കാൻ സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നുഴഞ്ഞുകയറ്റം വലിയ തോതിൽ നിയന്ത്രിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. ഈ വർഷം ചില നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടായെങ്കിലും 90 ശതമാനത്തിലധികം ശ്രമങ്ങളും അതിർത്തിയിൽ വച്ച് പരാജയപ്പെട്ടുത്തി. നുഴഞ്ഞ് കയറാൻ ശ്രമിച്ച മിക്കവരെയും വധിച്ചു’- ദിൽബാഗ് സിംഗ് പറഞ്ഞു.

 

Tags: Jammu KashmirDirector General of PoliceDGP Dilbag Singh
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies