ഭാരതീയ സംസ്‌കാരം ലോകമെമ്പാടുമുള്ള ജനങ്ങൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് പല വിദേശീയരുടെയും വീഡിയോകളിലൂടെ നാം കണ്ടിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾ രാജ്യമെങ്ങും അലയടിക്കുമ്പോൾ അതിൽ വിദേശത്തു നിന്നുള്ള പ്രശസ്ത താരങ്ങളും പങ്കുചേരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത കെ-പോപ്പ് താരം ഔറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് ഇതിലൊന്ന്.
View this post on Instagram
“>
നവരാത്രി ആഘോഷങ്ങളുടെ ഭാഗമാവാൻ ഭാരതത്തിൽ എത്തിയതാണ് താരം. ‘ യുപി വാല തുംക’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ഔറ ചുവടുകൾ വച്ചത്. ‘ ഐ ലവ് ഉത്തർ പ്രദേശ്, ലക്‌നൗ, കാൺപൂർ.. നിങ്ങൾക്കും എന്റെ കൂടെ നൃത്തം ചെയ്യണോ?’ എന്ന അടിക്കുറിപ്പോടെയാണ് താരം ആരാധകർക്കായി വീഡിയോ പങ്കുപച്ചിരിക്കുന്നത്. ഭാരതീയ വേഷമായ നീല പൈജാമയും ഒരു ചുവന്ന ദുപ്പട്ടയുമാണ് അദ്ദേഹത്തിന്റെ വേഷം. ഇന്ത്യയിലെത്തിയതിന് ശേഷം ഇത്തരത്തിൽ നിരവധി വീഡിയോകൾ പ്രേക്ഷകർക്കായി താരം സമ്മാനിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് മില്യൺ കാഴ്ചക്കാരാണ് താരത്തിന്റെ വീഡിയോ കണ്ട് പ്രശംസയുമായി രംഗത്തെത്തിയത്. പലരും ഔറയെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്തും കമന്റുകൾ അയച്ചിട്ടുണ്ട്.














