യുപിയിലെ 4000-ത്തോളം മദ്രസകളിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നു; കണക്ക് സമർപ്പിക്കാൻ മടിച്ച് മദ്രസ മാനേജ്‌മെന്റ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യുപി സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിലെ 4000-ത്തോളം മദ്രസകളിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നു; കണക്ക് സമർപ്പിക്കാൻ മടിച്ച് മദ്രസ മാനേജ്‌മെന്റ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 11:17 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മദ്രസകളിലേക്ക് അതിരുകവിഞ്ഞ വിദേശ ധനസഹായം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ശക്തമാക്കി യുപി സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാലായിരത്തോളം മദ്രസകൾ നിലവിൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ്. മദ്രസകൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകളുടെ ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാർ നിയോഗിച്ചു. ഇതിനായി എഡിജി മോഹിത് അഗർവാളിന്റെ അദ്ധ്യക്ഷതയിൽ മൂന്നംഗ സമിതിയെയാണ് (എസ്‌ഐടി) രൂപീകരിച്ചിരിക്കുന്നത്. സൈബർ ക്രൈം എസ്പി ഡോ. ത്രിവേണി സിംഗ്, ന്യൂനപക്ഷക്ഷേമ ഡയറക്ടർ ജെ. റീഭ എന്നിവർ അംഗങ്ങളാണ്.

ഏതെങ്കിലും വിധത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എല്ലാ മദ്രസകളും അന്വേഷണത്തിന് വിധേയമാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ധർമ്മപാൽ സിംഗ് പറഞ്ഞു. ഏകദേശം 4000 മദ്രസകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവയിൽ ഭൂരിഭാഗവും ഇന്തോ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നവയാണ്. ഈ മദ്രസകളിലേക്ക് പതിവായി വിദേശ ഫണ്ട് എത്തുന്നുവെന്നാണ് കണ്ടെത്തൽ. അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒട്ടുമിക്ക മദ്രസകൾക്കും വലിയ തുക ഫണ്ടായി ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം നടന്ന മദ്രസ സർവേയിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച വ്യക്തമായ കണക്ക് സമർപ്പിക്കാൻ മദ്രസകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചും അവ എന്തിനെല്ലാമാണ് ഉപയോഗിക്കുന്നതെന്നും, അതുമല്ലെങ്കിൽ ഫണ്ട് എവിടേക്കാണ് വഴിതിരിച്ചുവിടുന്നത് എന്നത് സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കാനാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. വിദേശ ധനസഹായം സംബന്ധിച്ച ചോദ്യങ്ങൾക്ക് മിക്ക മദ്രസ മാനേജ്മെന്റുകളും തൃപ്തികരമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും ധർമ്മപാൽ സിംഗ് വ്യക്തമാക്കി.

വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്ന എല്ലാ മദ്രസകളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. മദ്രസകളുടെ നടത്തിപ്പിന് വേണ്ടിയാണോ, മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ പണം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുമെന്ന് സമിതി അദ്ധ്യക്ഷനായ എഡിജി മോഹിത് അഗർവാൾ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ സംഭാവനകൾ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: UPmadrasadonationsSIT
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies