അഫ്ഗാനെതിരെയുള്ള പാകിസ്താന്റെ തോല്‍വി താരങ്ങളെ വലിയ രീതിയില്‍ ബാധിച്ചുവെന്ന മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്. നാണംകെട്ട തോല്‍വിയില്‍ വലിയ രീതിയില്‍ സ്വന്തം ആരാധകരില്‍ നിന്നുപോലും വലിയ വിമര്‍ശനമാണ് ബാബറും സംഘവും നേരിടുന്നത്.
ഡ്രെസിംഗ് റൂമില്‍ ബാബര്‍ പൊട്ടിക്കരയുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് മുന്‍താരവും ക്യാപ്റ്റനുമായ യൂസഫ് യുഹാനയാണ്( മുഹമ്മദ് യൂസഫ്). ബാബറിന്റെ കരച്ചില്‍ താന്‍ കേട്ടുവെന്നും യുഹാന പറഞ്ഞു.
അഫ്ഗാനെതിരെയുള്ള തോല്‍വിക്ക് പിന്നാലെ ഡ്രെസിംഗ് റൂമില്‍ ബാബര്‍ അസം പൊട്ടിക്കരയുകയായിരുന്നു. പരാജയത്തില്‍ ബാബറിനെ മാത്രം കുറ്റപ്പെടുത്താനാവില്ല, മുഴുവന്‍ ടീമും മാനേജ്‌മെന്റും ഇതിന് ഉത്തരവാദികളാണ്. രാജ്യം മുഴുവന്‍ ബാബറിന്റെ കൂടെയുണ്ട്- യുഹാന പറഞ്ഞു.
ഈ തോല്‍വി കൂടുതല്‍ വേദനിപ്പിക്കുന്നതാണെന്ന് ബാബര്‍ പറഞ്ഞിരുന്നു. ഈ തോല്‍വിയില്‍ നിന്ന് ടീം പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും വരും മത്സരങ്ങളില്‍ വ്യത്യസ്ത പ്ലാന്‍ കൊണ്ടുവരുമെന്നും ബാബര്‍ പറഞ്ഞിരുന്നു.















