തിരുവനന്തപുരം: നാടക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ മോഹൻ രാഘവന്റെ സ്മരണയ്‌ക്കായി ഏർപ്പെടുത്തിയ 11- മാത് നവാഗത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. നവാഗത ചലച്ചിത്ര പുരസ്‌കാരം താരാരാമാനുജൻ സംവിധാനം ചെയ്ത ’നിഷിദ്ധോ’ എന്ന ചിത്രത്തിന്. 25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം.
ലിജോ ജോസ് പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്-പുത്രൻ, ഷൈജു ഖാലിദ്, അനിൽ-രാധാകൃഷ്ണൻ , ദിലീഷ്- പോത്തൻ, പി ബാലചന്ദ്രൻ , സനൽകുമാർ-ശശിധരൻ സക്കറിയ- മുഹമ്മദ്, ജൂഡ്- ആന്റണി, സുദേവൻ, എം ബി പത്മകു മാർ, മധു സി നാരായണൻ, മനു വാരിയർ,ആഷിഖ് അബു, അൻവർ റഷീദ് എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിലെ മോഹൻരാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖർ.
’ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് ആറ്-ബി’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനായിരുന്നു മോഹൻ രാഘവൻ. ഡിസംബർ 26 മുതൽ അന്നമനടയിൽ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും. അതോടനുബന്ധിച്ച് സാഹിത്യകാരൻ പികെ ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.















