ഭരത് ചന്ദ്രന്‍ ഐപിഎസ് 'വീ വില്‍ മീറ്റ് എഗെയ്ന്‍'; കമ്മീഷണര്‍ തിരിച്ചുവരുന്നോ? വമ്പൻ സൂചന നൽകി ഷാജി കൈലാസ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭരത് ചന്ദ്രന്‍ ഐപിഎസ് ‘വീ വില്‍ മീറ്റ് എഗെയ്ന്‍’; കമ്മീഷണര്‍ തിരിച്ചുവരുന്നോ? വമ്പൻ സൂചന നൽകി ഷാജി കൈലാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 02:18 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയില്‍ പോലീസ് വേഷം സുരേഷ് ഗോപിയോളം മറ്റാര്‍ക്കും ചേരില്ല എന്ന് നിസംശയം പറയാം. അത്രയ്‌ക്കും മികച്ച രീതിയിലാണ് തന്റെ ഓരോ പോലീസ് കഥാപാത്രങ്ങളെയും സുരേഷ് ഗോപി കൈകാര്യം ചെയ്യന്നത്. എന്നാല്‍ അതില്‍ നിന്നും മലയാള സിനിമാ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ഭരത് ചന്ദ്രന്‍ ഐപിഎസ്. 1994 ല്‍ പുറത്തിറങ്ങി ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായി മാറിയ കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിന് തന്നെ വഴിത്തിരിവായിരുന്നു. സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രത്തെ കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെ നമ്മളിലേക്കെത്തിച്ചത് സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജിപണിക്കരുമാണ്.

2005 ല്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ രഞ്ജിപണിക്കര്‍ വീണ്ടും ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്കെത്തിച്ചു. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെ വീണ്ടും ആരാധകരിലേക്ക് എത്തിച്ച സംവിധായകന്‍ രഞ്ജി പണിക്കര്‍ അതിൽ നൂറു ശതമാനം വിജയിക്കുകയും ചെയ്തു. സുരേഷ് ഗോപി സിനിമകളെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കമ്മീഷണര്‍ എന്ന സിനിമയും അതിലെ കിടിലന്‍ ഡയലോഗുമാണ്.

 

View this post on Instagram

 

A post shared by Shaji Kailas (@shaji_kailas_)

ഇപ്പോഴിതാ വീണ്ടും ഭരത് ചന്ദ്രന്‍ ഐപിഎസ് വെള്ളിത്തിരയില്‍ എത്തുമോ എന്ന ചര്‍ച്ച സജീവമാകുകയാണ്. സംവിധായകന്‍ ഷാജി കൈലാസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ ചർച്ചകൾക്കുള്ള കാരണം. കമ്മീഷണര്‍ സിനിമയുടെ പഴയ പത്ര പരസ്യം തന്‍റെ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ഷാജി കൈലാസ് ‘വീ വില്‍ മീറ്റ് എഗെയ്ന്‍’എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് ഭരത് ചന്ദ്രന്‍ ഐപിഎസ് വീണ്ടും എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് ഇടയാക്കി. എന്നാൽ പുതിയ പ്രൊജക്ട് സംബന്ധിച്ച് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇതുസംബ​ന്ധിച്ച് സുരേഷ് ​ഗോപിയോ സംവിധായകനോ പ്രതികരിച്ചിട്ടില്ല.

Tags: Suresh GopiSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies