രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്കായി ജിയോ. അനലിറ്റിക്സ് സ്ഥാപനമായ ഓക്ല നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്വർക്കിനെ കണ്ടെത്തിയിരിക്കുന്നത്. 5ജി ഡൗൺലോഡ് ആൻഡ് അപ്ലോഡ് വേഗതയിൽ മറ്റ് സേവന ദാതക്കളെ അപേക്ഷിച്ച് ജിയോ മുന്നിലാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
5ജി സേവനവുമായി ബന്ധപ്പെട്ട ഒമ്പത് മാനദണ്ഡങ്ങളിലും ഓക്ലയുടെ പഠനത്തിൽ ജിയോയാണ് മുൻപിൽ. പഠനത്തിൽ ജിയോ 335.75 സ്കോർ നേടിയപ്പോൾ ഭാരതി എയർടെൽ 179.49 സ്കോർ നേടി. ജിയോ 5ജിയുടെ ശരാശരി ഡൗൺലോഡ് വേഗത 416.55 Mbps ആണ്. ശരാശരി അപ്ലോഡ് വേഗത 21.200 Mbps ആണ്.
ഓക്ലയുടെ പഠനത്തിൽ ജിയോയ്ക്ക് ലഭിച്ച ഒമ്പത് അംഗീകാരങ്ങൾ ഇവയൊക്കെ…
- മികച്ച മൊബൈൽ നെറ്റ്വർക്ക്
- ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക്
- മികച്ച മൊബൈൽ കവറേജ്
- മികച്ച റേറ്റിംഗുള്ള മൊബൈൽ നെറ്റ്വർക്ക്
- മികച്ച മൊബൈൽ വീഡിയോ അനുഭവം
- മികച്ച മൊബൈൽ ഗെയിമിംഗ് അനുഭവം
- ഏറ്റവും വേഗതയേറിയ 5ജി മൊബൈൽ നെറ്റ്വർക്ക്
- മികച്ച 5ജി മൊബൈൽ വീഡിയോ അനുഭവം
- മികച്ച 5ജി മൊബൈൽ ഗെയിമിംഗ് അനുഭവം