ഗുജറാത്തികൾക്കും ജൈനമത വിശ്വാസികൾക്കുമെതിരെ കൊണ്ഗ്രെസ്സ് മുഖപത്രത്തിൽ വിദ്വേഷ ലേഖനം; വംശീയ വെറി പ്രചരിപ്പിക്കുന്നത് രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ്; മൊറാർജി ദേശായിക്കും അവഹേളനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തികൾക്കും ജൈനമത വിശ്വാസികൾക്കുമെതിരെ കൊണ്ഗ്രെസ്സ് മുഖപത്രത്തിൽ വിദ്വേഷ ലേഖനം; വംശീയ വെറി പ്രചരിപ്പിക്കുന്നത് രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ്; മൊറാർജി ദേശായിക്കും അവഹേളനം

കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ എഡിറ്റർ സുജാതാ ആനന്ദനാണ് മുംബൈയിലെ ഗുജറാത്തികളെ ലക്ഷ്യമിട്ടുള്ള വംശീയ ലേഖനം എഴുതി പ്രചരിപ്പിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 12:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈയിൽ താമസിക്കുന്ന ഗുജറാത്തി, ജൈന സമുദായങ്ങൾക്കെതിരെ വംശീയ വിദ്വേഷം വമിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് കോൺഗ്രസിന്റെ ദേശീയ മുഖപത്രം.രാഹുലും സോണിയയും ഉൾപ്പെട്ട വഞ്ചനക്കേസിൽ കുടുങ്ങിയ നാഷണൽ ഹെറാൾഡ് പത്രത്തിലാണ് വിദ്വേഷം വമിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.

ഈ പ്രസിദ്ധീകരണത്തിന്റെ കൺസൾട്ടിംഗ് എഡിറ്ററായ സുജാത ആനന്ദൻ എഴുതി പത്രത്തിൽ ഒക്‌ടോബർ 23-ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുംബൈയിലെ ജൈനരുടെയും ഗുജറാത്തികളുടെയും ഭക്ഷണക്രമത്തെ “ഭക്ഷണ ഭീകരത” എന്ന് പരാമർശിക്കുന്നു. അത് കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ (മുമ്പ് ട്വിറ്റർ) തന്റെ പ്രൊഫൈലിൽ ഈ ലേഖനം സുജാതാ ആനന്ദൻ പങ്കുവെക്കുകയും അതിനോടൊപ്പം വീണ്ടും അവഹേളനം നടത്തുകയും ചെയ്തു. “മത്സ്യത്തിന്റെയും അരിയുടെയും മണം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഗുജറാത്തിലേക്ക് മടങ്ങുക – മഹാരാഷ്‌ട്രക്കാർ സ്വന്തം സംസ്ഥാനം വീണ്ടെടുക്കാൻ തുടങ്ങുന്നു.” എന്നാണ് തന്റെ ലേഖനം പങ്കിട്ടുകൊണ്ട് സുജാത ആനന്ദൻ എഴുതിയത്.

‘ഡയറ്ററി വർണവിവേചനം: മുംബൈക്ക് ഭക്ഷ്യഭീകരതയുടെ രുചി’ എന്ന തലക്കെട്ടിൽ ജൈനരെയും ഗുജറാത്തികളെയും ലക്ഷ്യമിട്ട് സുജാത ആനന്ദൻ എഴുതിയ ലേഖനമാണ് ഇപ്പോൾ വിവാദമായത്. “മത്സ്യവും അരിയും മഹാരാഷ്‌ട്രക്കാരുടെ ഭക്ഷണക്രമത്തിൽ അവിഭാജ്യമാണെന്നും പിന്നീട് കുടിയേറ്റക്കാരെ, പ്രത്യേകിച്ച് മത്സ്യത്തിന്റെ ഗന്ധത്തോട് ഒരു വെറുപ്പ് പ്രകടിപ്പിക്കുന്ന ഗുജറാത്തികളെ ഉൾക്കൊള്ളാൻ വേണ്ടി പാചക മുൻഗണനകളിൽ മാറ്റം വരുത്താൻ അവർ ഒരു കാരണവും കാണുന്നില്ലെന്നും” അവർ എഴുതി. മുംബൈയിലെ ഗുജറാത്തികളും ജൈനരും അവരുടെ ഭക്ഷണ രീതിയെ അടിസ്ഥാനമാക്കി മറാത്തികളോട് വിവേചനം കാണിക്കുന്നുവെന്ന് അവർ എഴുതി. ഗുജറാത്തികളുടെയും ജൈനരുടെയും ജീവിത ഭക്ഷണ രീതികളെ അവർ “ഭക്ഷ്യ ഭീകരത” എന്ന് മുദ്രകുത്തി.

1980 കളുടെ അവസാനത്തിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി തന്റെ കെട്ടിടത്തിലെ ഒരു നോൺ വെജിറ്റേറിയൻ റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ നിർബന്ധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള “ഭക്ഷ്യ ഭീകരത” ആരംഭിച്ചതെന്നും സുജാതാ ആനന്ദൻ എഴുതി

ഛത്രപതി ശിവാജി മഹാരാജിന്റെ സായുധ സേനയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെഴുതിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് സുജാത ആനന്ദൻ മുമ്പ് നിയമനടപടി നേരിട്ടിരുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ സായുധ സേന ആളുകളെ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുമെന്നും അവർ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ബിജെപി നേതാവ് നിതേഷ് റാണെയാണ് ഇവർക്കെതിരെ മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഇപ്പോൾ, ഹിന്ദു സമുദായങ്ങൾക്കിടയിലെ സാമൂഹിക വിഭജനം വർദ്ധിപ്പിക്കുന്നതിന്, ജൈനർക്കും ഗുജറാത്തികൾക്കും എതിരായ വിദ്വേഷം വർദ്ധിപ്പിക്കാൻ അവരുടെ സസ്യാഹാരത്തെ ഭക്ഷ്യ ഭീകരത എന്ന് വിളിക്കുകയാണ് സുജാത ആനന്ദൻ ചെയ്യുന്നത്. മറാഠി വിഭാഗത്തിലെ നോൺ-വെജിറ്റേറിയൻ വിഭാഗങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ധാരണയുടെ മറവിൽ, അവർ മുംബൈയിൽ താമസിക്കുന്ന വിവിധ സമുദായങ്ങളിലെ ആളുകൾക്കിടയിൽ ഒരു സാമൂഹിക ഭിന്നത സൃഷ്ടിക്കുകയും , സസ്യാഹാരം കഴിക്കുന്ന പ്രത്യേക ജാതികളെയും സമുദായങ്ങളെയും ഭക്ഷ്യ ഭീകരർ എന്ന് വിളിക്കുകയും ചെയ്യുന്നു.

നാഷണൽ ഹെറാൾഡിന്റെ എഡിറ്ററാണ് സുജാത ആനന്ദൻ. രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ദി അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന നാഷണൽ ഹെറാൾഡ്കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമാണ്.

Tags: national heraldDietary apartheidSujata Anandan
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies