അഭേദാശ്രമത്തിലെ ശ്രീ വിഷ്ണു സഹസ്രനാമ കോടിയർച്ചന മഹായജ്ഞം സമാപിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഭേദാശ്രമത്തിലെ ശ്രീ വിഷ്ണു സഹസ്രനാമ കോടിയർച്ചന മഹായജ്ഞം സമാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 11:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അഭേദാശ്രമത്തിൽ നടന്നുവന്ന ശ്രീ വിഷ്ണു സഹസ്രനാമ കോടിയർച്ചന സമാപിച്ചു. ഇന്നലെ വൈകീട്ട് ഏഴിന് നടന്ന സമാപനാർച്ചനയ്‌ക്ക് ശേഷം മഹാദീപാരാധനയോടെയാണ് കോടിയർച്ചന മഹായജ്ഞം അവസാനിച്ചത്. അഭേദാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 124-മത് കോടിയർച്ചനയ്‌ക്ക് കൂടിയാണ് പരിസമാപ്തിയായത്.

ചടങ്ങിൽ വിവിധ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ആചാര്യന്മാർ പങ്കെടുത്തു. ഇന്ന് രാവിലെ ഏഴിന് ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ അവഭൃഥസ്‌നാനം, ദീപം പൊലിക്കൽ എന്നിവ നടന്നു. ഒക്ടോബർ ഒന്ന് മുതൽ 27 ദിവസമാണ് സഹസ്രനാമ കോടിയർച്ചന മഹായജ്ഞം നീണ്ടു നിന്നത്. അഭേദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദഭാരതിയായിരുന്നു യഞ്ജാചാര്യൻ.

ഭക്തജനങ്ങൾ ഒന്നുചേർന്നു ഒരുകോടി തിരുനാമങ്ങളെ ഭക്തിയോടും ഭാവത്തോടും കൂടി ചൊല്ലി പുഷ്പങ്ങളോ അക്ഷതമോ അർപ്പണം ചെയ്യുന്നതാണ് കോടിയർച്ചന. ജാതിവ്യത്യാസമില്ലാതെ മനുഷ്യർ ഏവരും ഈശ്വരാരാധന ചെയ്യുവാൻ അധികാരികളാണെന്നുള്ള ശാസ്ത്രസമ്മതത്തെ മുൻനിർത്തിയാണ് കോടി അർച്ചനാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കി തുടങ്ങിയത്.

സനാതന ധർമ്മത്തിന് വന്നുചേർന്ന ദുഃഖാവസ്ഥയെ പരിഹരിച്ച്, ജനങ്ങളെ സംഘടിപ്പിച്ച് ഈശ്വര പ്രേമികളാക്കുവാൻ സർവ്വേശ്വരൻ നൽകിയ ഒരനുഗ്രഹമായിട്ടാണ് കോടിയർച്ചനയെ കാണുന്നത്. ഭാരതത്തിൽ പല സ്ഥലങ്ങളിലും ഇതിനകം കോടി അർച്ചനകൾ ആശ്രമം നേരിട്ടും, ആശ്രമത്തിന്റെ നേതൃത്വത്തിലും വിജയകരമായി നടത്തിയിട്ടുണ്ട്. തിരുവനന്തപുരം അഭേദാശ്രമത്തിൽ ഒരു ദശകോടിയർച്ചനയും നേരത്തേ നടന്നിരുന്നു.

Tags: Vishnu sahasranama kodiyarchana mahayanjamAbhedashramam
ShareTweetSendShare

More News from this section

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies