ശ്രീലങ്കയ്ക്കെതിരെ ഏഴുവിക്കറ്റ് വിജയവുമായി അഫ്ഗാനിസ്ഥാന് ലോകകപ്പിന്റെ സെമി സാധ്യതകള്‍ സജീവമാക്കി. ആറുമത്സരത്തില്‍ നിന്ന് 3 വിജയവുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്. -0.718 ആണ് റണ്‍ റേറ്റ്. ആറുമത്സരത്തില്‍ രണ്ടു ജയവുമായി ശ്രീലങ്ക ആറാം സ്ഥാനത്താണ്. -0.275 ആണ് അവരുടെ റണ്‍റേറ്റ്. ശ്രീലങ്കയ്ക്കൊപ്പം നാലു പോയിന്റുള്ള പാകിസ്താന് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഏഴാം സ്ഥാനത്താണ്. -0.387 ആണ് അവരുടെ റണ്‍റേറ്റ്.
ഈ മൂന്നു ടീമുകളില്‍ അഫ്ഗാനിസ്ഥാനാണ് സെമിയിലേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരത്തിലും ജയിക്കാനായാല്‍ അവര്‍ക്ക് ഒരുപക്ഷേ വലിയൊരു ചരിത്രം തന്നെ സൃഷ്ടിക്കാം.ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ജയിക്കാനായാല്‍ 12 പോയിന്റാകും അഫ്ഗാന്. വിജയത്തിലെന്നുപരി ഓരോ വിജയവും വലിയ മാര്ജിനിലാവുകയും വേണം. ഓസീസ് രണ്ടുമത്സരം വിജയിച്ചാല്‍ ഓസ്ട്രേലിയക്കും മേലെ റണ്‍റേറ്റ് വേണമെന്ന് സാരം.
അഫ്ാഗാന് ഒരു മത്സരത്തില്‍ കോറ്റാല് പോലും ഓസ്ട്രേലിയയോ ന്യൂസിലന്‍ഡോ തോല്ക്കാര് പ്രാര്‍ത്ഥിക്കേണ്ടിവരും. ഇനി വരുന്ന ദക്ഷിണാഫ്രിക്കയ്ക്കതിരെയുള്ള മത്സരങ്ങളടക്കം രണ്ടു മത്സരവും അവര്‍ ജയിച്ചാല്‍, അവര്‍ക്ക് 10 പോയിന്റാകും. അവര്‍ പ്രതീക്ഷിക്കുന്നത് പ്രോട്ടീസ് രണ്ടു മത്സരവും പരാജയപ്പെടാനാകും.
പാകിസ്താനും ശ്രീലങ്കയും അവസാന നാലില്‍ ഇടംപിടിക്കണമെങ്കില്‍ കാല്‍ക്കുലേറ്റര്‍ എടുക്കണം. ശേഷിക്കുന്ന മൂന്ന് മത്സരവും ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമാകും. കിവീസും ഓസ്ട്രേലിയയും രണ്ടുവീതം മത്സരങ്ങള്‍ തോറ്റാല്‍ അവര്‍ക്കും പത്തു പോയിന്റാകും. കൂടാതെ ഓസ്ട്രേലയിയും കിവീസും മൂന്ന് മത്സരങ്ങള്‍ തോറ്റ് എട്ടു പോയിന്റില്‍ ഒതുങ്ങുകയും പാകിസ്താനും ശ്രീലങ്കയും അവസാന മൂന്ന് മത്സരങ്ങളും വിജയിക്കുകയാണെങ്കില്‍ അവര്‍ അവസാന നാലില്‍ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്.