മാറ്റത്തിനൊരുങ്ങി റോഡ് ഗതാഗത ശൃംഖല; അസമിൽ 17,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറ്റത്തിനൊരുങ്ങി റോഡ് ഗതാഗത ശൃംഖല; അസമിൽ 17,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 09:24 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: റോഡ് ഗതാഗത ശൃംഖലയുടെ നവീകരണത്തിന്റെ ഭാഗമായി 17,500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അസമിലെ 26 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അദ്ദേഹം നിർവഹിച്ചത്.

സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനും വ്യാപരവും വിനോടസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പാതകൾ സഹായകമാകും. അപ്പർ അസാമും അരുണാചൽ പ്രദേശും തമ്മിലുള്ള കണക്ടിറ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ദിബ്രുഗഡ്-തിൻസുകിയ-ലെഡോ പദ്ധതി ലക്ഷ്യമിടുന്നു. സിൽച്ചാർ മുതൽ ലൈലാപൂർ വരെയുള്ള ഭാഗം ബരാക് താഴ്വരയെ മിസോറാമുമായി ബന്ധിപ്പിക്കും, ഇത് സാമൂഹിക-സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കും. ധേമാജി ജില്ലയിലെ എൻഎച്ച് 515 വടക്കൻ അസമും അരുണാചൽ പ്രദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.

459 കോടി രൂപയുടെ പദ്ധതിച്ചെലവിൽ ടിൻസുകിയ-മാക്കും ബൈപാസിന്റെ 4-വരി, രണ്ട് വരിപ്പാതയ്‌ക്ക് ഗഡ്കരി തറക്കല്ലിട്ടു. ഗോലായ് ഗാവ് മുതൽ ലെഡോ വരെയുള്ള രണ്ട് വരി പാത, മാർഗരിറ്റ-ലെഡോ ബൈപാസ്, 609 കോടി രൂപ ചെലവിൽ കന്ദുലിജൻ ഗാവ് – സിമെൻ ചപോരി റോഡ് 4-വരി പാത,  2000 കോടി രൂപ ചെലവിൽ സിമെൻ ചപോരി – നാഗബാംഗ് ഗാംസുക്ക് റോഡിന്റെ 4-വരിപ്പാത, 837 കോടി രൂപ ചെലവിൽ ദേശീയപാത 715-ൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ പുതിയ 2-വരി പാലം നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാലിയാബോർ ടിനിയാലി-ഡോലബാരി റോഡിന്റെ 4-വരിപ്പാത കേന്ദ്ര റോഡ് ഗതാഗത മന്ത്രി  രാജ്യത്തിന് സമർപ്പിച്ചു. ഇതിന് പുറമേ നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.

അസമിലെ റോഡ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് നിതിൻ ഗഡ്കരിക്ക്  മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു. ഒരു ദിവസം കൊണ്ട് ഇത്രയധികം റോഡ് പദ്ധതികൾ ആരംഭിച്ചത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അഭൂതപൂർവമാണെന്ന്  അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങൾക്കിടയിലെ മരണനിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ട് കാസിരംഗയിൽ 32 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്നും ശർമ്മ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. എലിവേറ്റഡ് കോറിഡോർ ഉടൻ യാഥാർത്ഥ്യമാകുമെന്നും അതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഗഡ്കരി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Tags: nitin gadkariNational Highway projects
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies