ആസാദി കാ അമൃത് മഹോത്സവം ഒരു ജനകീയ പ്രസ്ഥാനമായി മാറി; ആയിരം ദിവസം കൊണ്ട് അനവധി നേട്ടങ്ങൾ ഭാരതം കൈവരിച്ചു: നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആസാദി കാ അമൃത് മഹോത്സവം ഒരു ജനകീയ പ്രസ്ഥാനമായി മാറി; ആയിരം ദിവസം കൊണ്ട് അനവധി നേട്ടങ്ങൾ ഭാരതം കൈവരിച്ചു: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 09:15 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: ഒരു ജനകീയ പ്രസ്ഥാനമായി ആസാദി കാ അമൃത് മഹോത്സവം മാറി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം 1000 ദിനാഘോഷങ്ങൾ പിന്നിട്ടപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക, വനിതാ സംവരണ ബിൽ പാസാക്കുക തുടങ്ങിയ നിരവധി നേട്ടങ്ങൾ ഭാരതം കൈവരിച്ചു. ദണ്ഡി യാത്ര ജനങ്ങളെ ഒരുമിപ്പിച്ചത് പോലെ തന്നെ ജനപങ്കാളിത്തത്തിൽ ആസാദി കാ അമൃത് മഹോത്സവം പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും മേരി മട്ടി മേരാ ദേശ് കാമ്പെയ്‌നിന്റെയും സമാപനം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2047-ഓടെ ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചയം ആവർത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി, അതിനായി പ്രവർത്തിക്കാൻ യുവാക്കളോട് ആഹ്വാനവും ചെയ്തു.

‘ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ, ചരിത്രപരമായ ‘മഹായജ്ഞ’ത്തിനാണ് കർത്തവ്യ പഥ് സാക്ഷ്യം വഹിക്കുന്നത്. മഹാത്മാഗാന്ധിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 2021 മാർച്ച് 12-ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവം ഇന്ന് സമാപിക്കുകയാണ്. കൊറോണ മഹാമാരിയെ വിജയകരമായി നേരിടുക, വികസിത ഇന്ത്യക്ക് വേണ്ടിയുള്ള റോഡ്മാപ്പ് തയ്യാറാക്കുക, അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക, ചന്ദ്രയാൻ-3, ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും 100 മെഡലുകൾ വീതം നേടുക തുടങ്ങി നിരവധി നേട്ടങ്ങൾ കഴിഞ്ഞ 1,000 ദിവസത്തെ കാലയളവിൽ രാജ്യം കൈവരിച്ചു.

‘പുതിയ പാർലമെന്റ് കെട്ടിടം സാധ്യമാകുകയും വനിതാ സംവരണ ബിൽ പാസാക്കുകയും ചെയ്തു. രാജ്പഥിൽ നിന്ന് കർത്തവ്യ പഥിലേക്കുള്ള യാത്രയും ഞങ്ങൾ പൂർത്തിയാക്കി. അടിമത്തത്തിന്റെ പല ചിഹ്നങ്ങളും ഞങ്ങൾ നീക്കം ചെയ്തു. ആസാദ് ഹിന്ദ് സർക്കാരിന്റെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കർത്തവ്യ പഥിൽ ഞങ്ങൾ സ്ഥാപിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഒരു പ്രദേശവും സമൂഹവും തൊട്ടുതീണ്ടിയിട്ടില്ല. അമൃത് മഹോത്സവം രാജ്യത്തെ എല്ലാവരും അവരുടെ ഉത്സവമാക്കി മാറ്റി. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണം. നമ്മുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്, എല്ലാവരുടെയും സംഭാവന പ്രധാനമാണ്’- നരേന്ദ്രമോദി പറഞ്ഞു.

Tags: prime minister narendra modiAzadi ka amrit mahotsav
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies