കയ്പ്പില്ലാത്ത 'കയ്പ്പക്ക' ആണോ തിരയുന്നത്?! വഴി ദാ ഇവിടുണ്ട്.. 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കയ്പ്പില്ലാത്ത ‘കയ്പ്പക്ക’ ആണോ തിരയുന്നത്?! വഴി ദാ ഇവിടുണ്ട്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 03:04 pm IST
FacebookTwitterWhatsAppTelegram

പാവയ്‌ക്ക എന്ന് കേട്ടാൽ തന്നെ പലരുടെയും നെറ്റി ചുളിക്കും. കയ്പ്പ് തന്നെയാണ് ഇതിന് പിന്നിലെ കാരണം. ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് എന്ന് അറിയാമെങ്കിലും പലർക്കും പാവയ്‌ക്കയോട് അവഗണനയാണ്. എന്നാൽ ഈ കയ്പ്പക്കയുടെ കയ്പ്പിനെ തുരത്താൻ ഈ വഴികൾ പരീക്ഷിച്ചാൽ മതി. പാവയ്‌ക്ക് കറി വെക്കുമ്പോൾ അൽപ്പം ശ്രദ്ധ കൊടുക്കേണ്ട കാര്യമേ ഉള്ളൂ.

പാവയ്‌ക്ക അരിഞ്ഞതിന് ശേഷം ഉപ്പ് ചേർത്ത് തിരുമ്മുക. വെള്ളം ചേർക്കാതെ വേണം ഇങ്ങനെ ചെയ്യാൻ. നന്നായി യോജിപ്പിച്ചതിന് ശേഷം പാത്രത്തിൽ നിന്നും വെള്ളം ഊർന്ന് വരുന്നതുവരെ വെയ്‌ക്കുക. നാല്-അഞ്ച് മിനിറ്റ് കഴിയുമ്പോൾ പാവയ്‌ക്കയിൽ നിന്ന് പച്ചനിറത്തിൽ നീരു വരും. ഇത്തരത്തിൽ രണ്ടോ മൂന്നോ വട്ടം ചെയ്യുക. ഇത് തോരനോ മെഴുക്കുപുരട്ടിയോ ആയി പാകം ചെയ്യാവുന്നതാണ്.

തോരന് വേണ്ടി അരിയുമ്പോൾ ഉള്ളിലെ കുരുവും വെള്ള പാടയും നന്നായി കളഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അരിഞ്ഞുവെച്ച പാവയ്‌ക്കയിൽ കല്ലുപ്പും മഞ്ഞൾ പൊടിയും വിതറിയ ശേഷം ഇളക്കുക. ഒരു മണിക്കൂറിന് ശേഷം വേവിച്ചെടുത്താൽ കയ്പ്പ് ഒഴിവായി കിട്ടും. ഒരു മണിക്കൂറോളം ഇരിക്കുമ്പോൾ പാവയ്‌ക്കയിൽ നിന്ന് വെള്ളം ഊർന്ന് വരും. ഈ വെള്ളം മതി പാവയ്‌ക്ക് വേവാൻ.

കയ്പ്പൻ പാവയ്‌ക്കയുടെ ചവർപ്പ് പോകാൻ അൽപ്പം നാരാങ്ങാനീര് ചേർത്ത് കറി വെച്ചാൽ മതിയാകും. തീയൽ വെക്കുന്നതിന് മികച്ച ഓപ്ഷനാണ് പാവയ്‌ക്ക. ഇതിനായി ആദ്യം പാവയ്‌ക്ക വഴറ്റുക. തുടർന്ന് പുളി പിഴിഞ്ഞ് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിൽ പാവയ്‌ക്ക അതിലിട്ട് വേവിച്ചാൽ കയ്പ്പ് ഒട്ടും കാണുകയില്ല.

പാവയ്‌ക്ക അരിഞ്ഞ് പുളിയുള്ള തൈരിൽ മുക്കി വെക്കുന്നതും കയ്പ്പ് അകറ്റാൻ മികച്ചതാണ്. പുളിവെള്ളത്തിൽ മുക്കി വെച്ചതിന് ശേഷം പാവയക്ക കറി വെക്കുന്നതും കയ്പ്പ് കുറയ്‌ക്കും. തോരനിൽ അധികമായി സവോള ചേർക്കുന്നതും നല്ലതാണ്. വിനാഗിരിയും പഞ്ചസാരയും ഒന്നിച്ച് ചൂടാക്കി, പാവയ്‌ക്കയിൽ ചേർത്ത് തിരുമ്മി വെക്കുന്നത് കയ്പ്പ് കുറയ്‌ക്കാൻ സഹായിക്കും.

Tags: SUBBitter GaurdBitterness
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies