കേരള ഹൈക്കോടതിയിൽ ഐടി കേഡറുകളിൽ നിരവധി ഒഴിവുകൾ. വിവിധ തസ്തികകളിലുള്ള 10 ഒഴിവുകളിലേക്കാണ് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകൾ…
- മാനേജർ (ഐ.ടി.): ഒഴിവ്-1. ശമ്പളം: 1,07,800-1,60,000 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക്. (ഐ.ടി./സി.എസ്./ഇ.സി.), ഐ.ടി. മേഖലയിൽ മാനേജർതലത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം.
- സിസ്റ്റം എൻജിനീയർ: ഒഴിവ്-1, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക് (ഐ.ടി./സി.എസ്./ഇ.സി.). സിസ്റ്റം/ നെറ്റ്വർക്ക്/ ഡേറ്റാബേസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് രണ്ട് വർഷ പ്രവൃത്തി പരിചയം.
- സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ: ഒഴിവ്-3, ശമ്പളം: 59,300-1,20,900 രൂപ. യോഗ്യത: ബി.ടെക്./ എം.ടെക്. അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്സി. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്), പ്രോഗ്രാമിങ്ങിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.
- സീനിയർ സിസ്റ്റം ഓഫീസർ: ഒഴിവ്-14, ശമ്പളം: 51,400-1,10,300 രൂപ. യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/ തത്തുല്യ വിഷയം) അല്ലെങ്കിൽ ബി.ഇ./ ബി.ടെക്. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/ തത്തുല്യ വിഷയം)/ ബി.സി.എ./ എം.ഇ./ എം.ടെക്. (ഇലക്ട്രോണിക്സ്/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ്വേർ/തത്തുല്യവിഷയം)/ എം.സി.എ. കേരളത്തിലെ ഇ-കോർട്ട് പ്രോജക്ടുകളിൽ സിസ്റ്റം അസിസ്റ്റന്റ്/ സിസ്റ്റം ഓഫീസർ/ സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിൽ കുറഞ്ഞത് മൂന്നുവർഷ പ്രവൃത്തിപരിചയം.
02-01-1982നും 01-01-2005നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. സംഭരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇതനുസരിച്ചുള്ള വയസിളവ് ലഭിക്കുന്നതായിരിക്കും. മാനേജർ, സിസ്റ്റം എഞ്ചിനീയർ, സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക. സീനിയൽ സോഫ്റ്റ്വെയർ ഡെവലപ്പർ തസ്തികയിലേക്ക് പ്രോഗ്രാമിംഗ് ടെസ്റ്റും അഭിമുഖവും നടത്തിയാകും തിരഞ്ഞെടുക്കുക.
മാനേജർ തസ്തികയിലേക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് തസ്തികകളിലേക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. ഓൺലൈൻ മുഖേനയും വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന ചെല്ലാനും ഉപയോഗിച്ച് ഓഫ്ലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ സമർപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28 ആണ്. രണ്ടാം ഘട്ടം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ എട്ട് ആണ്. ഓഫ്ലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതിന്റെ അവസാന തീയതി ഡിസംബർ 19 ആണ്.