വിശാഖപട്ടണം: പ്രഫസർ വി ബാലമോഹൻദാസ് തെലുങ്കിൽ രചിച്ച “അനന്ത വിനായകൻ” എന്ന ഗാണപത്യോപാസനാ ഗ്രന്ഥത്തിന്റെ മലയാളം വിവർത്തനം പ്രകാശനത്തിനൊരുങ്ങുന്നു. ശ്രീ മഹാഗണപതിയുടെ ഉപാസനാ രീതികളും പുരാണകഥകളും മന്ത്രങ്ങളും സ്തുതികളുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആധുനിക കാലത്ത് ഗാണപത്യോപാസനയിൽ രചിക്കപ്പെട്ട ഒരു സമഗ്ര ഗ്രന്ഥമാണിത്.
ശ്രീമതി ഉഷാ നന്ദകുമാരനാണ് ഈ ബൃഹദ് ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. നവംബര്‍ 5 ഞായറാഴ്ച വിശാഖപട്ടണത്തെ കലാകേരളം ഓഡിറ്റോറിയത്തിലാണ് പ്രകാശനം നടക്കുക.
വിശാഖപട്ടണം മേയർ ഹരി വെങ്കിട കുമാരി, വിശാഖ പട്ടണം നേവൽ ഡോക്ക് യാർഡ് അഡ്മിറൽ സൂപ്രണ്ട് ആർ വിജയ ശേഖർ എന്നിവർ പങ്കെടുക്കും. വിശാഖപട്ടണം കേരളാ കലാ സമിതി സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. അതിന്റെ ഭാഗമായി തോൽപ്പാവക്കൂത്ത് ഉണ്ടായിരിക്കും