കൊല്ലം: എഐ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര മരുതമൺപള്ളി കാറ്റാടി ചിത്തിര ഭവനിൽ സജി (21) ആണ് അറസ്റ്റിലായത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഈ ഫോട്ടോകൾ വിവിധ സൈറ്റുകളിൽ അപ്പ്ലോഡും ചെയ്തു. ഇത്തരം പ്രവണത കാട്ടുന്നവരെ പിടികൂടാൻ സൈബർ സെൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.
കൊല്ലം റൂറൽ പോലീസിന്റെ നിർദ്ദേശപ്രകാരം സൈബർ കേസുകൾ അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ച് നൽകിയിരുന്നു. അങ്ങനെ പരാതിക്കാരിയുടെ കേസും രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.















