കമ്യൂണീസ്റ്റ് ഭീകരരുടെ ഭീഷണിയും കൊലവിളിയും ഇല്ല; ​ചരിത്രത്തിലാദ്യമായി ചന്ദാമെത്തയിൽ പോളിം​ഗ് ബൂത്ത്; വികസനത്തിന്റെ പാതയിൽ ഛത്തീസ്ഗഡിലെ ​ഗ്രാമങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണീസ്റ്റ് ഭീകരരുടെ ഭീഷണിയും കൊലവിളിയും ഇല്ല; ​ചരിത്രത്തിലാദ്യമായി ചന്ദാമെത്തയിൽ പോളിം​ഗ് ബൂത്ത്; വികസനത്തിന്റെ പാതയിൽ ഛത്തീസ്ഗഡിലെ ​ഗ്രാമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഡിലെ ചന്ദാമെത്തയിലെ ​വോട്ടർമാർക്ക് ഇത്തവണ സ്വന്തം ​​ഗ്രാമത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താം. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ​ ഗ്രാമത്തിൽ പോളിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം രൂക്ഷമായ പ്രദേശമായിരുന്നു ബസ്തർ ജില്ലയിലെ ചന്ദാമെത്തയും സമീപ പ്രദേശങ്ങളും. കഴിഞ്ഞ നാല് വർഷമായി കേന്ദ്ര സേനയും പോലീസും നക്‌സൽ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാ​ഗമായി പ്രദേശത്ത് സമാധാനം സ്ഥാപിച്ചു കഴിഞ്ഞു.

ഈ ഗ്രാമത്തിലെ 335 വോട്ടർമാരാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഏഴു കിലോമീറ്റർ അകലെയായിരുന്നു ഇവരുടെ പോളിം​ഗ് ബൂത്ത്. ഇവിടെ പോയി വോട്ട് ചെയ്യാൻ നക്‌സലുകളുടെ ഭീഷണിയെത്തുടർന്ന് ​ഗ്രാമീണർക്ക് കഴിഞ്ഞിരുന്നില്ല.

ഇത്തവണ ആദ്യമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നക്‌സൽ സ്വാധീന ഗ്രാമങ്ങളിലടക്കം പോളിങ് ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ബസ്തർ ഡിവിഷനിലെ നാൽപ്പത് ഉൾഗ്രാമങ്ങളിലായി 126 പോളിങ് ബൂത്തുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പതിനെട്ടു വയസു തികഞ്ഞവരെ ഉൾപ്പെടുത്തി പുതിയ വോട്ടർ പട്ടിക തയാറാക്കുകയും ചെയ്തു.

വീടുകളിൽ എത്തി ഉദ്യോ​ഗസ്ഥർ വോട്ടിങ് സ്ലിപ്പുകൾ വിതരണം ചെയ്തതായി ​ഗ്രാമീണർ പറഞ്ഞു. ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ തിരഞ്ഞെടുപ്പ് എന്നു പോലും ഇത്രയും കാലം അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾത്തന്നെ വോട്ട് ചെയ്താൽ കൊന്നുകളയുമെന്ന് നക്‌സലുകൾ ഭീഷണിപ്പെടുത്തും. അവരുടെ ഭീഷണിയെത്തുടർന്ന് നക്‌സൽ സംഘടനയിൽ അംഗങ്ങളാകേണ്ടി വന്നിട്ടുണ്ട് ​​ഗ്രാമത്തിലെ ചെറുപ്പക്കാർക്ക്. എന്നാൽ ഇത്തവണ കാര്യങ്ങൾക്ക് മാറ്റമുണ്ട്. എല്ലാവരും വോട്ട് ചെയ്യുക തന്നെ ചെയ്യും ​​ഗ്രാമീണർ ആവേശത്തൊടെ പറഞ്ഞു.

നാലു വർഷത്തിനിടെ ബസ്തർ ഡിവിഷൻ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ്. അറുപതു സൈനിക ക്യാമ്പുകൾ പ്രദേശത്ത് സ്ഥാപിച്ചു. സൈന്യത്തിന്റെ മേൽനോട്ടത്തില്ലാണ് വികസന പ്രവർത്തനങ്ങൾ നടന്നത്. റോഡ്, വൈദ്യുതി, സ്‌കൂളുകൾ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചന്ദാമെത്ത ഗ്രാമത്തിൽ സൈനിക ക്യാംപ് ആരംഭിച്ചത്. പരിപൂർണമായും നക്‌സൽ ഗ്രാമം എന്നറിയപ്പെട്ടിരുന്ന ചന്ദാമെത്ത ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. തിരഞ്ഞെടുപ്പിലും ഈ മാറ്റം പ്രകടമാണ്.

Tags: ElectionChattisgarhPoling boothCommunist nexal
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies