തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് ഗ്രാമിന് 5,650 രൂപയായി.
ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 5660 രൂപയും ഒരു പവന് 80 രൂപ വർദ്ധിച്ച് 45,280 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1992 ഡോളർ വരെയെത്തിയതിനാലാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞത്.
അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപ ഉയർന്ന് 78 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.