സമൂഹമാദ്ധ്യമമായ എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വിൽക്കാനൊരുങ്ങി ഇലോൺ മസ്ക്. 50,000 ഡോളറാണ് അക്കൗണ്ടുകൾക്ക് നിശ്ചയിച്ചിരിക്കുന്ന വില. കഴിഞ്ഞ വർഷമാണ് ഈ പദ്ധതി മസ്ക് പ്രഖ്യാപിച്ചത്. ബോട്ട്, ട്രോൾ അക്കൗണ്ടുകളാണ് പകുതിയിലധികവും ഉള്ളത്. അവയെല്ലാം എക്സിൽ നിന്നും ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് മസ്ക് പറഞ്ഞു.
അക്കൗണ്ട് വാങ്ങാൻ സാധ്യതയുള്ളവർക്ക് ജീവനക്കാർ വഴി എക്സ് ഇ-മെയിൽ
സന്ദേശം അയക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ പരസ്പരം വിൽക്കാൻ സാധിക്കുന്ന ഹാന്റിൽ മാർക്കറ്റ് പ്ലേസ് വേണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഈ സംവിധാനം ഒരുക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.