തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 45200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,650 രൂപയുമാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞിരുന്നു.
അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപ ഉയർന്ന് 78 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.