കരുത്തറിയിച്ച് വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേനയുടെ അഭ്യാസം. ‘പൂർവി ആകാശ്’ എന്ന പേരിൽ നടത്തിയ വ്യോമാഭ്യാസത്തിൽ സുപ്രധാന സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞതായി സേന അറിയിച്ചു. 12 വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന ഈസ്റ്റേൺ എയർ കാമൻഡാണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത്. പ്രത്യാക്രമണ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയായിരുന്നു അഞ്ച് രാത്രിയും പകലും നീണ്ട പ്രകടനം.
എസ്-400 മിസൈലുകൾ, തദ്ദേശീയ യുദ്ധ വിമാനമായ തേജസ്, ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററായ പ്രചണ്ഡ്, SU-30, റഫാൽ, തേജസ് തുടങ്ങിയവ അഭ്യാസത്തിന്റെ ഭാഗമായി പങ്കെടുത്തു. S-400 മിസൈലുകളും Su-30 ജെറ്റുകളും കരയിലും ആകാശത്തും ഒരേ രീതിയിൽ പ്രവർത്തിപ്പിച്ചു. ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാഭ്യാസം സംഘടിപ്പിച്ചത്.
വെല്ലുവിളികൾ നിറഞ്ഞ കിഴക്കൻ മേഖലയിൽ പ്രതിരോധം ശക്തമാക്കാൻ ഇരു സേനയും ഒരുമിച്ചു. പ്രത്യേക ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വ്യോമസേനയുടെ സ്പെഷ്യൽ ഫോഴ്സായ ഗരുഡും സൈന്യത്തിന്റെ പ്രത്യേക സംഘവും സംയുക്തമായി ദൗത്യം നടത്തി.















