മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്; നാല് പേർ പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്; നാല് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 09:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ സംഘം പോലീസിന് നേരെ കല്ലെറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായത്. രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്.

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്ന് രാത്രി സമയത്ത് മാനവീയം വീഥിയിൽ മൈക്ക് ഓഫ് ചെയ്യണമെന്ന് പോലീസിന് നിർദ്ദേശമുണ്ടായിരുന്നു. ഇത് അംഗീകരിക്കാൻ ആദ്യം ഒരു കൂട്ടർ തയ്യാറായിരുന്നില്ല. പിന്നീട് സംഘങ്ങൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ പോലീസ് ഇടപെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതോടെ സംഘം പോലീസിന് നേരെ കസേരകൾ എടുത്തെറിഞ്ഞു. അതിന് ശേഷമാണ് പോലീസിന് നേരെ കല്ലേറുണ്ടാകുന്നത്.

പോലീസിന് നേരെ ഉണ്ടായ കല്ലേറിൽ ഒരു യുവതിയ്‌ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്കാണ് പരിക്കേറ്റത്. തുടർന്ന് യുവതിയെ പേരൂർക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിച്ച മാനവീയം വീഥിയിലെ സംഘർഷങ്ങൾ വലിയ പ്രശ്‌നങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പോലീസിനും മാനവീയം വീഥിയിലെ സംഘർഷങ്ങൾ വലിയ തലവേദനായി മാറിയിരിക്കുകയാണ്. മദ്യപിച്ചെത്തുന്ന സംഘങ്ങളാണ് ഇതിൽ കൂടുതൽ പ്രശ്‌നക്കാരെന്നും പോലീസ് പറയുന്നു.

മദ്യപിച്ചെത്തുന്നവർ മാനവീയം വീഥിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ മറ്റുള്ളവരുടെ സ്വസ്ഥത കളയുന്നു. സൗഹൃദം പങ്കിടാൻ എത്തുന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാനെത്തുന്ന കലാകാരൻമാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നൈറ്റ് ലൈഫ് ആരംഭിച്ച് രണ്ടാം ആഴ്ചയിലേയ്‌ക്ക് കടക്കുന്ന വേളയിൽ തന്നെയാണ് മാനവീയം സർക്കാരിനും നഗരസഭക്കും വെല്ലുവിളിയായി മാറിയിരിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തക്കതായ നിലപാട് എടുക്കേണ്ടുന്ന അവസ്ഥയിലേയ്‌ക്കാണ് മാനവീയം വീഥിയിലെ പ്രശ്‌നങ്ങളുടെ പോക്ക്.

 

Tags: MANAVEEYAM VEEDHI
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies