നാട്ടുകാരുടെ പരാതി; പൃഥ്വിരാജ് നായകനായ സിനിമയുടെ സെറ്റ് പൊളിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടുകാരുടെ പരാതി; പൃഥ്വിരാജ് നായകനായ സിനിമയുടെ സെറ്റ് പൊളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പൃഥ്വിരാജ് നായകനായ ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റി. ഗുരുവായൂർ അമ്പലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകകളാണ് ഷൂട്ടിംഗിനായി നിർമ്മിച്ചു കൊണ്ടിരുന്നത്. ഈ മാതൃകകളാണ് നഗരസഭ തടഞ്ഞതിനെ തുടർന്ന് പാതിവഴിയിൽ പൊളിച്ചുനീക്കേണ്ടി വന്നത്. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് നഗരസഭയുടെ നടപടി. ഒരുമാസമായി 60ഓളം പേർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിൽ 12-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സിനിമാ സെറ്റിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നത്. വയൽ നികത്തിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നഗരസഭയ്‌ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ പരിശോധന നടത്തുകയും സെറ്റ് നിർമാണം നിർത്തി വയ്പ്പിക്കുകയും ചെയ്തു. ഇതോടെയാണ് സെറ്റ് പൊളിക്കാൻ നഗരസഭ മെമോ നൽകിയത്.

സെറ്റ് നിർമിച്ച സ്ഥലം ഇപ്പോഴും നിലം ഭൂമിയാണെന്നും നിർമ്മാണത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉടമ വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് വ്യക്തമാക്കി. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമാണ് മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം.

Tags: KochiPrithviraj Sukumarancinema set
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies