എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാർ ഭാഗികമായി കത്തി നശിച്ചു.
അപകടത്തെ തുടർന്ന് ആലുവ റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി നിലച്ചു. ഫോർഡ് ഗ്ലോബൽ ഫിയസ്റ്റ കാറിനാണ് തീപിടിച്ചത്. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. യാത്രക്കിടെ ബോണറ്റിൽ നിന്നും തീ ഉയരുന്നത് കണ്ടതോടെ ഇരുവരും കാർ നിർത്തി ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കാറിൽ നിന്നും തീ പടർന്നു.