ആലപ്പുഴ തകഴിയിൽ പ്രസാദ് എന്ന കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. നിരവധി രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകർ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ, സീരിയൽ താരം മനോജ് കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കർഷകരെക്കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് മനോജ് കുമാറിന്റെ പോസ്റ്റ്.
‘നിങ്ങളുടെ കാല് ചേറിൽ പതിയുമ്പോഴാണ്. ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്’. ഇത് ഞാൻ പറഞ്ഞതല്ല ….മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കൽ പറഞ്ഞത്. മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട് …’ജയ് ജവാൻ …. ജയ് കിസാൻ’…സ്‌കൂൾതലം മുതൽ പഠിച്ചതാ. മറക്കില്ല മരണം വരെ’, എന്നാണ് മനോജ് കുമാർ കുറിച്ചത്.















