എറണാകുളം: പെരിയാർ നദീ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി നദിയിൽ മംഗളാരതി നടത്തി ബിജെപി പരിസ്ഥിതി സെൽ. ആലുവ അദ്വൈതാശ്രമം കടവിൽ ആരംഭിച്ച പരിപാടി പരിസ്ഥിതി സെൽ സംസ്ഥാന കൺവീനർ സിഎം ജോയ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് രാധാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്.
നദി സംരക്ഷിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനും നൽകും. ഇതിനായി ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെഎസ് ഷൈജുവിന് റിപ്പോർട്ട് കൈമാറി.
‘പെരിയാർ കേരളത്തിന്റെ ജീവനാഡി’എന്ന വിഷയത്തെ ആസ്പദമാക്കി നിരവധി സെമിനാറുകളും നടന്നു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെഎസ് ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിവിധ ബിജെപി നേതാക്കൾ പങ്കെടുത്തു.