ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ടൂർണമെന്റ് ഇലവനിൽ രോഹിത്തില്ല; കിംഗ് കോഹ്ലി നായകൻ; ക്രിക്കറ്റ് ഓസ്ട്രേലിയ ടീം പ്രഖ്യാപിച്ചു
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ടൂർണമെന്റ് ഇലവനിൽ രോഹിത്തില്ല; കിംഗ് കോഹ്ലി നായകൻ; ക്രിക്കറ്റ് ഓസ്ട്രേലിയ ടീം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 09:59 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ ടൂർണമെന്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബാറ്റിംഗിലും ബൗളിംഗിലും മിന്നും ഫോമിൽ തുടരുന്ന ഇന്ത്യൻ താരങ്ങളാണ് ടീമിൽ കൂടുതൽ. ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ടീമിനെ നയിക്കുന്നത് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുളള വിരാട് കോഹ്ലിയാണ്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മൂന്ന് വീതം താരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലൻഡിന്റെയും ശ്രീലങ്കയുടെയും ഓരോ താരങ്ങളുമാണ് ലോകകപ്പ് ഇലവനിൽ സ്ഥാനം പിടിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ക്വിൻറൺ ഡി കോക്കും(591) ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറുമാണ്(499) ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ടൂർണമെന്റ് ഇലവനിലെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ ന്യൂസിലാൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയും (565) നാലാം നമ്പറിൽ വിരാട് കോഹ്ലി (591)യുമാണ്. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡൻ മാർക്രമാണ്(396) അഞ്ചാമത്. 397 റൺസ് നേടിയ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്വെല്ലാണ് ആറാം നമ്പറിൽ ക്രീസിലിറങ്ങുക. പോസ് ഓൾ റൗണ്ടറായ മാർക്കോ ജാൻസനാണ് ഇലവനിൽ ഇടം നേടിയ മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ താരം. എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റും 157 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. എട്ടാം നമ്പറിലിറങ്ങുന്ന ജഡേജ ഒമ്പത് കളികളിൽ നിന്ന് 16 വിക്കറ്റും 111 റൺസും നേടി.

മുഹമ്മദ് ഷമിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ലോകകപ്പ് ടീമിലെ മൂന്നാമത്തെ ഇന്ത്യൻ താരം. 5 മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുണ്ട്. ജഡേജക്ക് പുറമെ ആദം സാംപയാണ് ടീമിലെ രണ്ടാം സ്പിന്നർ. ഒമ്പത് കളികളിൽ 17 വിക്കറ്റാണ് സാംപ നേടിയത്. ടീമിലെ മൂന്നാം പേസറായി ഇടം നേടിയത് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ്. ഒമ്പത് കളികളിൽ 17 വിക്കറ്റാണ് ബുമ്ര എറിഞ്ഞിട്ടത്. 12-ാമനായി ശ്രീലങ്കൻ താരം ദിൽഷൻ മധുശങ്കയാണുള്ളത്. 9 കളികളിൽ നിന്ന് 21 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് താരം.

 

Tags: VIRAT KOHLIteamWC2023cricket austraila
Share
Tweet
SendShare

More News from this section

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

Latest News

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies