'നരേന്ദ്രമോദി എന്ന പേര് മാത്രമാണ് അതിന്റെ ഉത്തരം'; പത്ത് വർഷം കൊണ്ട് രാജ്യം നേടിയ വികസന കുതിപ്പിന് കാരണം അദ്ദേഹത്തിന്റെ നേതൃത്വമാണെന്ന് എസ്.ജയശങ്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നരേന്ദ്രമോദി എന്ന പേര് മാത്രമാണ് അതിന്റെ ഉത്തരം’; പത്ത് വർഷം കൊണ്ട് രാജ്യം നേടിയ വികസന കുതിപ്പിന് കാരണം അദ്ദേഹത്തിന്റെ നേതൃത്വമാണെന്ന് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 07:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസന മുന്നേറ്റങ്ങളുടെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ലണ്ടനിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ പ്രധാനമന്ത്രി വഹിച്ച നിർണായക പങ്കിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

” ഈ ലോകവും അവിടുത്തെ ബന്ധങ്ങൾക്കുമെല്ലാം മാറ്റം സംഭവിച്ചുവെന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ എന്റെ പ്രസംഗം തുടങ്ങിയത്. യുകെയ്‌ക്കും ഇന്ത്യയ്‌ക്കുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അപ്പോൾ ഇന്ത്യയിലെന്ത് മാറ്റമാണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാം. പക്ഷേ ഉത്തരവും നിങ്ങൾക്ക് അറിയാമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് അതിന് കാരണം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ വികസന കുതിപ്പിന് സഹായിക്കുന്ന നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ബേഠി പഠാവോ ബേഠി ബച്ചാവോ, ജൻധൻ യോജന, വീടുകൾ നിർമ്മിച്ചു നൽകുന്ന ആവാസ് യോജന, പെൺകുട്ടികൾക്കായി ടോയ്ലറ്റുകളുടെ നിർമ്മാണം, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്‌കിൽ ഇന്ത്യ, തുടങ്ങിയ പദ്ധതികളെല്ലാം അദ്ദേഹത്തിന്റെ ആശയത്തിൽ നിന്ന് തുടങ്ങിയവയാണ്.

കഴിഞ്ഞ പത്ത് വർഷങ്ങളായി നിങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന ഈ പേരുകളെല്ലാം ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. സാമ്പത്തികപരമായി വലിയ ഉയർച്ച കൈവരിക്കാൻ രാജ്യത്തിനായി. ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചത് പോലെ തന്നെ നിരവധി സർവ്വകലാശാലകളും കോളേജുകളും രാജ്യത്ത് തുടങ്ങാനായി. കഴിഞ്ഞ 65 വർഷം ഭരിച്ചവർക്ക് സാധിക്കാനാകാത്ത കാര്യമാണത്.

അതേപോലെ ഇന്ത്യയും യുകെയും തമ്മിലും മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. അത് അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് അദ്ദേഹത്തിന്റെ യുകെ സന്ദർശനം അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും, യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: UKs jaisankarpm modiIndia
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies