എമ്പുരാനിൽ ജിതിൻ രാംദാസിന്റെ തുടർച്ച കാണാൻ സാധ്യതയുണ്ടെന്ന് നടൻ ടൊവിനോ തോമസ്. സിനിമയുടെ എല്ലാ അപഡേറ്റ്സും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ സിനിമ കാണുന്നതിന് മുമ്പ് അറിയേണ്ടതെല്ലാം അറിയിച്ചിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടയിലായിരുന്നു താരം എമ്പുരാനെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘എമ്പുരാനില്‍ ജതിന്‍ രാംദാസിന്റെ തുടര്‍ച്ച കാണാന്‍ കഴിയുമായിരിക്കും. അങ്ങനെയാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്‌സ്. ആ സിനിമയുടെ കറക്ട് അപ്‌ഡേറ്റ്‌സ് സമയാസമയങ്ങളില്‍ ഞങ്ങളുടെ എല്ലാവരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിടും. അങ്ങനെയൊരു പ്ലാന്‍ ആ സിനിമക്ക് ഉള്ളതാണ്. അതങ്ങനെ തന്നെ പോകട്ടെ.
കറക്ടായിട്ട് ആ സിനിമ കാണും മുമ്പ് നിങ്ങള്‍ അറിയേണ്ടതെല്ലാം ഉറപ്പായിട്ടും നിങ്ങള്‍ അറിഞ്ഞിരിക്കും. പിന്നെ അതിന് മുമ്പ് അറിഞ്ഞിട്ട് എന്തിനാണ്. അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കും. അതിന്റെ ആവശ്യമില്ലല്ലോ.
ആ സിനിമ കാണുമ്പോള്‍ എന്താണ് ആ സിനിമയില്‍ സംഭവിക്കുന്നതെന്ന് അറിയാതെ കണ്ടുകഴിഞ്ഞാല്‍ കുറച്ചുകൂടെ നന്നാവും. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങള്‍ വിവരങ്ങൾ മറച്ചുവെക്കുന്നത്. പിന്നെ സിനിമയെ പറ്റി കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ്.’-ടൊവിനോ തോമസ് പറഞ്ഞു.















