തൃശൂർ: ഗുരുവായൂരിൽ അഭിനന്ദൻ റാലി സംഘടിപ്പിച്ച് ബിജെപി. ഗുരുവായൂർ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിനും അതിന് വേണ്ടി പ്രവർത്തിച്ച മുൻ എംപി സുരേഷ് ഗോപിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് അഭിനന്ദൻ റാലി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നിർമ്മിച്ച റെയിൽവേ മേൽപ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. അതേ സമയമാണ് ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിനന്ദൻ റാലിയും സംഘടിപ്പിച്ചത്. നിരവധി പേർ റാലിയിൽ അണിചേർന്നു.