മുംബൈ: ലോകകപ്പ് സെമിയില്‍ ഉജ്ജ്വല തുടക്കം ലഭിച്ച ഇന്ത്യക്ക് തിരിച്ചടിയായി ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. പേശിവലിവ് മൂലം താരം 22-ാം ഓവറില്‍ കളം വിടുകയായിരുന്നു. 65 പന്തില്‍ വിസ്ഫോടന ബാറ്റിംഗുമായി ആക്രമണം നയിച്ച ഗില്‍ 79 റണ്‍സ് നേടിയാണ് റിട്ടയേഡ് ഹര്‍ട്ടായത്.
മൂന്ന് സിക്സും 8 ബൗണ്ടറിയുമടക്കം പറത്തി സെഞ്ച്വറിയിലേക്ക് കുതിക്കെയാണ് താരത്തിനെ വലച്ച് പരിക്കെത്തിയത്. താരത്തിന് പകരമായി ശ്രേയസ് അയ്യറാണ് ബാറ്റിംഗിനിറങ്ങിയത്. 24 ഓവര്‍ പിന്നിടുമ്പോള്‍ 173 ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 42 റണ്‍സുമായി കോലിയും 3 റണ്‍സുമായി ശ്രേയസുമാണ് ക്രീസില്‍.