ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇനി ഒരേയൊരു രാജാവ് മാത്രം. ആരാധകരുടെ സ്വന്തം കിംഗ് കോലി എന്ന വിരാട് കോലി. ഏകദിന സെഞ്ച്വറികളിൽ 50 തികച്ച കോലിയുട് പേര് ചരിത്രത്തിൽ തങ്ക ലിപികളിൽ അലേഖനം ചെയ്യപ്പെട്ടു. ലോകകപ്പ് സെമി പോരാട്ടത്തിലെ 50-ാം സെഞ്ച്വറി നേട്ടത്തോടെ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് കോലി ഭേദിച്ചത്. 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത്.
കിവീസിനെതിരെയുള്ള പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്സിൽ നിന്നാണ് തന്റെ 50-ാം ഏകദിന സെഞ്ച്വറി കോലി നേടിയത്. 279 ഇന്നിംഗ്‌സുകളിൽ നിന്നായാണ് താരം 50 സെഞ്ച്വറികളുടെ പടുകൂറ്റൻ റെക്കോർഡ് ഉയർത്തിയത്. അവിടെയും സച്ചിന്റെ നേട്ടത്തെ താരം പിന്നിലാക്കി. 49 സെഞ്ച്വറി നേട്ടത്തിലെത്താൻ സച്ചിന് വേണ്ടിവന്നത് 452 ഇന്നിംഗ്‌സുകളായിരുന്നു. തൊട്ടുപിന്നാലെയുള്ളത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. 31 സെഞ്ച്വറികളുടെ നേട്ടമാണ് രോഹിത്തിനുള്ളത്.
30 സെഞ്ചറികളുമായി റിക്കി പോണ്ടിംഗ്, 28 സെഞ്ച്വറി നേട്ടവുമായി ശ്രീലങ്കൻ താരം സനത് ജയസൂര്യ എന്നിവരാണ് നാലും അഞ്ചും സ്ഥാനം അലങ്കരിക്കുന്നവർ. 2009 മുതൽ 2012 വരെയുള്ള കാലത്തെ തന്റെ സെഞ്ച്വറി നേട്ടത്തിന്റെ അവിസ്മരണീയ യാത്രയിലെ ഒരു ഏട് മാത്രമാണ് അർദ്ധശതകത്തിന്റെ ഈ നിമിഷം. ഏകദിന ക്രിക്കറ്റ് കരിയറിൽ താരം സ്വന്തമാക്കിയ സെഞ്ച്വറികളിലൂടെ ഒരു യാത്രയാണിത്.
2009
ഡിസംബർ 24-ന് ഈഡൻ ഗാർഡൻസിൽ ശ്രീലങ്കക്കെതിരെയുളള മത്സരത്തിൽ 107 റൺസ്. താരത്തിന്റെ ആദ്യ സെഞ്ച്വറി.
2010
ബംഗ്ലാദേശിനെതിരെ ജനുവരി 11ന് ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ 102 റൺസ്
വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്‌ക്കെതിരെ ഒക്ടോബർ 20ന് 118 റൺസ്
ന്യൂസീലൻഡിനെതിരെ നവംബർ 28ന് നെഹ്റു സ്റ്റേഡിയത്തിൽ 105 റൺസ്
2011
ഫെബ്രുവരി 19ന് ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ 100 റൺസ്
സോഫിയ ഗാർഡൻസിൽ സെപ്റ്റംബർ 16ന് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 107 റൺസ്
ഒക്ടോബർ 17ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ 112 റൺസ്
ഡിസംബർ 2 വിശാഖപട്ടണം സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ 117 റൺസ്
2012
ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരി 28ന് ബെല്ലെറിവെ ഓവൽ സ്റ്റേഡിയത്തിൽ 133
ശ്രീലങ്കയ്‌ക്കെതിരെ, മാർച്ച് 13ന് ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ 108 റൺസ്
പാകിസ്താനെതിരെ മാർച്ച് 18ന് ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ 183 റൺസ്
ശ്രീലങ്കക്കെതിരെ ജൂലൈ 21ന് (106) റൺസും ജൂലൈ 31ന് 128 റൺസും
2013
ജൂലായ് 5ന് ക്വീൻ പാർക്ക് ഓവലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 102 റൺസ്
സിംബാബ്വെയ്‌ക്കെതിരെ ജൂലായ് 24ന് ഹരാരെ സ്പോർട്സ് ക്ലബ്ബിൽ 115 റൺസ്
ഓസ്ട്രേലിയയ്‌ക്കെതിരെ ഒക്ടോബർ 16ന് 100 റൺസും ഒക്ടോബർ 30ന് 115 റൺസും
2014
ജനുവരി 19ന് മക്ലീൻ പാർക്കിൽ ന്യൂസിലൻഡിനെതിരെ 123 റൺസ്
ഫെബ്രുവരി 26ന് ഖാൻ സാഹെബ് ഒസ്മാൻ അലി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ 136 റൺസ്
എച്ച്.പി.സി.എ സ്റ്റേഡിയത്തിൽ ഒക്ടോബർ 17ന് വെസ്റ്റ് ഇൻഡീസിനെതിരെ 127 റൺസ്
നവംബർ 16ന് ജെ.എസ്.സി.എ സ്റ്റേഡിയത്തിൽ ലങ്കയ്‌ക്കെതിരെ 139 റൺസ്
2015
പാകിസ്താനെതിരെ ഫെബ്രുവരി 15ന് അഡ്ലെയ്ഡ് ഓവലിൽ 107 റൺസ്
ഒക്ടോബർ 22ന് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 138 റൺസ്
2016
117 (117) ഓസ്ട്രേലിയക്കെതിരെ ജനുവരി 17ന് 117 റൺസും ജനുവരി 20ന് 106 റൺസും
ഒക്ടോബർ 23ന് ഐ.എസ്.ബിന്ദ്ര സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 154 റൺസ്
2017
ഇംഗ്ലണ്ടിനെതിരെ ജനുവരി 15ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 122 റൺസ്
ജൂലൈ 6ന് വെസ്റ്റ് ഇൻഡീസിനെതിരെ സബീന പാർക്കിൽ 111 റൺസ്
ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്റ്റ് 31ന് 131 റൺസും സെപ്റ്റംബർ 3ന് 110 റൺസും
ന്യൂസീലൻഡിനെതിരെ ഒക്ടോബർ 22ന് 121 റൺസും ഒക്ടോബർ 29ന് 113 റൺസും
2018
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫെബ്രുവരി 1ന് (112), ഫെബ്രുവരി 7ന് (160), ഫെബ്രുവരി 16ന് (129)
വെസ്റ്റ് ഇൻഡീസിനെതിരെ ഒക്ടോബർ 21ന് (140), ഒക്ടോബർ 24ന് (157), ഒക്ടോബർ 27ന് (107)
2019
ഓസ്ട്രേലിയയ്‌ക്കെതിരെ ജനുവരി 15ന് അഡ്ലെയ്ഡ് ഓവലിൽ 104 റൺസ്
ഓസ്‌ട്രേലിയയ്‌ക്കെതിരെ മാർച്ച് 5ന് 116 റൺസും മാർച്ച് 8ന് 123 റൺസും
വെസ്റ്റ് ഇൻഡീസിനെതിരെ ഓഗസ്റ്റ് 11ന് 120 റൺസും ഓഗസ്റ്റ് 14ന് 114 റൺസും
2020-ലും 2021-ലും താരത്തിന്റെ പേരിൽ സെഞ്ച്വറികളില്ല
2022
ഡിസംബർ 10ന് സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 113 റൺസ്
2023
ശ്രീലങ്കയ്‌ക്കെതിരെ ജനുവരി 10ന് 113 റൺസും ജനുവരി 15ന് 166 റൺസും
സെപ്റ്റംബർ 11ന് പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ 122 റൺസ്
ബംഗ്ലാദേശിനെതിരെ ഒക്ടോബർ 19ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 103 റൺസ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നവംബർ 5ന് ഈഡൻ ഗാർഡൻസിൽ 101 റൺസ്















