2013ലെ രാസായുധ കൂട്ടക്കുരുതി; സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ അറസ്റ്റ് വാറണ്ടുമായി ഫ്രാൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2013ലെ രാസായുധ കൂട്ടക്കുരുതി; സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ അറസ്റ്റ് വാറണ്ടുമായി ഫ്രാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 12:57 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: 2013-ൽ ലോകത്തെ നടുക്കിയ രാസായുധ കൂട്ടക്കുരുതിയിൽ സിറിയൻ ഭരണകൂടത്തിനെതിരെ നടപടിയുമായി ഫ്രാൻസ്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, സഹോദരൻ മഹർ അൽ അസദ്, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഫ്രാൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സിറിയയിലെ സാധാരണക്കാരെ രാസായുധ പ്രയോഗത്തിന്റെ ഇരകളാക്കിയെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് ജഡ്ജിമാരാണ് വാറണ്ട് പുറപ്പെടുവിച്ചത്. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്തം, യുദ്ധകുറ്റം എന്നിവയാണ് സിറിയൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്കെതിരെ ഫ്രാൻസ് ചുമത്തിയിരിക്കുന്നത്.

2013 ഓഗസ്റ്റിൽ ദൗമ പട്ടണത്തിലും കിഴക്കൻ ഗൗട്ട ജില്ലയിലുമായിരുന്നു രാസായുധ പ്രയോഗം നടന്നത്. ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ വിമതർക്കെതിരെ പ്രയോഗിച്ച രാസായുധ ആക്രമണത്തിൽ സാധാരണക്കാരായിരുന്നു കൂട്ടക്കുരുതിക്ക് ഇരയായത്. തുടർന്ന് പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നെങ്കിലും രാസായുധം പ്രയോഗിച്ചുവെന്നത് ഭരണകൂടം നിഷേധിക്കുകയായിരുന്നു.

ഐക്യരാഷ്‌ട്രസഭയുടേയും രാസായുധ നിരോധന സംഘടനയുടേയും സംയുക്ത അന്വേഷണത്തിൽ സരിൻ, ക്ലോറിൻ എന്നിവ സിറിയ ആയുധമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സിറിയൻ പ്രസിഡൻസിയും ഇൻഫർമേഷൻ മന്ത്രാലയവും ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല.

ദശാബ്ദങ്ങൾക്കിപ്പുറം ഫ്രാൻസ് സ്വീകരിച്ച നടപടി ഇരകളുടെ കുടുംബത്തിനും ആക്രമണത്തെ അതിജീവിച്ചവർക്കുമുള്ള ആദരവാണെന്ന് ഫ്രഞ്ച് ജുഡീഷ്യറി അറിയിച്ചു. സിറിയൻ രാഷ്‌ട്രത്തലവനെതിരെ പുറപ്പെടുവിക്കുന്നതും 2013ലെ ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നതുമായ ആദ്യത്തെ അന്താരാഷ്‌ട്ര അറസ്റ്റ് വാറന്റ് കൂടിയാണിത്. സിറിയയിലെ നിരവധി കുറ്റകൃത്യങ്ങൾക്ക് പ്രസിഡന്റ് ഉത്തരവാദിയാണെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി.

 

Tags: Syrian PresidentBashar al-Assad
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies