എറണാകുളം: പുതുമയാർന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ക്യാമ്പസ് ചിത്രം ‘താൾ’ന്റെ പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് ചിത്രത്തിൽ ആൻസൺ പോൾ, ആരാധ്യ ആൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജാസാഗറാണ് സംവിധാനം നിർവഹിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനായ ജി കിഷോറിന്റേതാണ് തിരക്കഥയും സംഭാഷണവും. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയിൽ ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എവർഷെയ്ൻ മണി, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും പ്രൊഡ്യൂസറുമായ ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.
നിർമ്മാതാവായ ക്രിസ് തോപ്പിൽ, മറ്റു നിർമ്മാതാക്കളുടെ പ്രതിനിധികളായ റെമോണ, ജൈസൺ പുത്തൻപുരക്കൽ, സരിൻ കമ്പാട്ടി, സംവിധായകൻ രാജാസാഗർ, തിരക്കഥാകൃത്ത് ഡോ. ജി. കിഷോർ, സംഗീത സംവിധായകൻ ബിജിബാൽ, ആൻസൺ പോൾ, ആരാധ്യ ആൻ, അരുൺകുമാർ, നോബി മാർക്കോസ്, വിവ്യ ശാന്ത്, ഗായകരായ സൂരജ് സന്തോഷ്, രഞ്ജിത്ത് ജയരാമൻ, ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ പങ്കെടുത്തു.














