പട്‌ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരിൽ നിന്നും 1832 ഉദ്യോഗാർത്ഥികളെയാകും തിരഞ്ഞെടുക്കുക. ഐടിഐക്കാർക്കാണ് മുൻഗണന. റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമാണ് ഒഴിവുകൾ.
ട്രേഡുകൾ…
ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപ്പെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, മെഷീനിസ്റ്റ്, വെൽഡർ (ജി. ആൻഡ് ഇ.), മെക്കാനിക് ഡീസൽ (ഫിറ്റർ), എം.എം.ടി.എം., ബ്ലാക്ക് സ്മിത്ത്, ലബോറട്ടറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്/ ഗ്രൈൻഡർ, മെക്കാനിക് എം.വി.
യോഗ്യത…
പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെയുള്ള വിജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. ഡിവിഷൻ/യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrcecr.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ച് മണിയോടെ അപേക്ഷ സമർപ്പിക്കണം.















