തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെ കലോത്സവത്തില്‍ ഉണ്ടാകുകയുള്ളൂ എന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി യോഗത്തിലാണ് കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ചുള്ള തന്റെ തീരുമാനം ശിവൻകുട്ടി അറിയിച്ചത്.
കഴിഞ്ഞ കലോത്സവത്തിൽ പഴയിടം മോഹനന് നമ്പൂതിരിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾക്ക് പിന്നാലെ അടുത്ത വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതാണ് മന്ത്രി തിരുത്തി പറഞ്ഞിരിക്കുന്നത്.