ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാൻ; മലയാള സിനിമയെ വാനോളം പുകഴ്ത്തി രക്ഷിത് ഷെട്ടി
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാൻ; മലയാള സിനിമയെ വാനോളം പുകഴ്‌ത്തി രക്ഷിത് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 09:41 pm IST
Facebook
Twitter
WhatsAppTelegram

കന്നട സിനിമയിൽ ഈ അടുത്ത് ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ. കന്നഡ യുവതാരം രക്ഷിത് ഷെട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഇതിൽ സൈഡ് എ സെപ്റ്റംബർ ഒന്നിന് തിയറ്ററുകളിൽ എത്തി. ആഴ്ചകൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് എത്തുകയാണ്. നാളെയാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കേരളത്തിലെത്തിയ രക്ഷിത് ഷെട്ടി മലയാള സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മലയാളത്തിൽ മോഹൻലാലാണ് തനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള നടനെന്നാണ് താരം പറയുന്നത്. മലയാളത്തിലെ സിനിമകളെ ഏറ്റവും മികച്ചതാക്കി മാറ്റുന്നത് എഴുത്തുകാരാണെന്നും കുറഞ്ഞ സമയം കൊണ്ട് ഒരുപാട് നല്ല സിനിമകള്‍ ചെയ്യാൻ ഇൻഡസ്ട്രിയിലുള്ളവർക്ക് സാധിക്കുന്നുണ്ടെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

‘ മലയാള സിനിമകളില്‍ ഏറ്റവും മികച്ചത് എഴുത്തുകാരാണ്. ഇവിടെ മലയാളത്തില്‍ നല്ല എഴുത്തുകാര്‍ ഉണ്ട്. എഴുത്തും സിനിമ എടുക്കുന്ന രീതികളും എല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സമയം കൊണ്ട് ഒരു പാട് നല്ല സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ഇപ്പോൾ മലയാള സിനിമകള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടുന്നുണ്ട്. പണ്ടൊക്കെ മലയാള സിനിമയെ കുറിച്ച് അറിവില്ലാത്തവര്‍ പോലും ഇന്ന് മലയാള സിനിമ കാണുന്നുണ്ട്.

എന്റെ സുഹൃത്തുക്കളിൽ പലരും ഇന്ന് മലയാള സിനിമയുടെ ആരാധകരാണ്. മലയാള സിനിമയെ പറ്റി എന്നേക്കാള്‍ അവര്‍ക്ക് നല്ല ധാരണയുണ്ട്. അവര്‍ മലയാളത്തില്‍ കാണാത്ത സിനിമകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇന്റര്‍നെറ്റിലൂടെയാണ് അവരൊക്കെ സിനിമകള്‍ കാണുന്നത്.

ഇത്തരം സിനിമകള്‍ ലോകത്തുള്ള എല്ലാവരും സ്വീകരിക്കപ്പെടുന്നത് നല്ല കാര്യമാണ്. എനിക്ക് മലയാളത്തില്‍ നിന്നും കുറച്ച് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം എനിക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള കുറച്ച് സിനിമകള്‍ ഉണ്ട്. അതൊക്കെ ചെയ്യണം, ആ സിനിമകള്‍ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെ പറ്റി ഇനി ചിന്തിക്കുകയുള്ളു.

ഒരു മലയാളം സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ആ സിനിമയില്‍ പൃഥ്വിരാജ് ആകും നായകന്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ചാര്‍ളിയിലൂടെയും ഈ സിനിമയിലൂടെയും പരിചയമുണ്ട്. എനിക്ക് മലയാളത്തില്‍ നിവിനെയും അറിയാം. അവരെയാകാം ഞാന്‍ ചൂസ് ചെയ്യുന്നത്. ഞാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ് ’. രക്ഷിത് ഷെട്ടി പറഞ്ഞു.

Tags: SUBRakshith Shetty
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies