വീണ്ടും പടിക്കല്‍ വീണുടഞ്ഞു പ്രോട്ടീസിന്റെ ലോകകപ്പ് സ്വപ്നം; ഫൈനലിൽ കടന്നുകൂടി ഓസ്ട്രേലിയ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും പടിക്കല്‍ വീണുടഞ്ഞു പ്രോട്ടീസിന്റെ ലോകകപ്പ് സ്വപ്നം; ഫൈനലിൽ കടന്നുകൂടി ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 10:39 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ലോകകപ്പ് ഫൈനലിൽ കയറി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓസീസ് ഓപ്പണർമാർക്ക് ലഭിച്ചത്. ഓപ്പണിംഗിറങ്ങിയ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ചേർന്ന് 60 റൺസാണ് ഓസീസിന്റെ സ്‌കോർ ബോർഡിൽ കുറിച്ചത്. എന്നാൽ, ഡേവിഡ് വാർണറേയും(29), മിച്ചെൽ മാർഷിനേയും (0) അടുത്തടുത്ത ഓവറുകളിൽ ദക്ഷിണാഫ്രിക്ക പുറത്താക്കി.

വാർണറെ മാർക്രവും മാർഷിനെ റബാഡയുമാണ് പുറത്താക്കിയത്. 62 റൺസെടുത്ത ട്രാവിഡ് ഹെഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. മികച്ച പ്രകടനം കാഴ്ച വച്ച ഹെഡിനെ കേശവ് മഹാരാജ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് മാർനസ് ലബുഷെയ്‌നെ കൂട്ടുപിടിച്ച് സ്റ്റീവൻ സ്മിത്ത് ടീമിന്റെ സ്‌കോർ 133 വരെയെത്തിച്ചു. 18 റൺസെടുത്ത ലബുഷെയ്‌നെ 22-ാം ഓവറിൽ ഷംസി പുറത്താക്കി.

ഓസീസ് നിരയിലെ അപകടകാരിയായ ഗ്ലെൻ മാക്സ് വെല്ലിനെയും (1) ഷംസി പുറത്താക്കിയതോടെ ഓസീസ് സമ്മർദ്ദത്തിലായി. 34-ാം ഓവറിൽ സ്റ്റീവ് സ്മിത്തും പിന്നാലെ ജോഷ് ഇംഗ്ളീസും(22) ഔട്ടായി. എന്നാൽ, മിച്ചൽ സ്റ്റാർക്കും(16) പാറ്റ് കമ്മിൻസും(14) പുറത്താകാതെ നിന്നതോടെ ഓസിസ് വിജയം സ്വന്തമാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കായി ഗെർലാഡ് കോട്ട്സീയും തബ്രൈസ് ഷംസിയും 2 വിക്കറ്റുകൾ വീതവും കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, കഗീസോ റബാഡ, മാർകോ ജാൻസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസീസ് ആറാം കീരിടം ലക്ഷ്യമിട്ടാണ് ഇന്ത്യയ്‌ക്കെതിരെ നവംബർ 19-ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങുന്നത്.

ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാർ കൂടാരം കയറിയപ്പോൾ ഡേവിഡ് മില്ലറുടെ സെഞ്ച്വറിയുടെ കരുത്തിലാണ് പ്രോട്ടീസ് മാന്യമായ സ്‌കോറിലെത്തിയത്. 24 റൺസിന് 4 വിക്കറ്റ് എന്ന ക്രീസിലെത്തിയ മില്ലർ 101 റൺസെടുത്ത് 48-ാം ഓവറിൽ പുറത്താവുമ്പോൾ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 47 റൺസെടുത്ത ഹെന്റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ട്രാവിസ് ഹെഡും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

 

 

Tags: australiafinalIndiaWC2023
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

പ്രവീൺ നെട്ടാരു വധക്കേസ്: കൂടുതൽ പ്രതികൾ കേരളത്തിൽ ഒളിവിൽ? വ്യാപക പരിശോധനയുമായി എൻഐഎ; പിഎഫ്‌ഐ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; ധീരമായി അകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ; ഒടുവിൽ വെടിവെച്ച് കൊന്നു

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies